Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസിക വൈറസ്: 25ന്​...

സിക വൈറസ്: 25ന്​ സമ്പൂർണ ഡ്രൈഡേ

text_fields
bookmark_border
ആലപ്പുഴ: സിക വൈറസ് രോഗബാധിതർ വർധിക്കുന്നതിനാൽ ഈ മാസം 25ന് ജില്ലയിലെ എല്ലാ വീടുകളിലും ഡ്രൈ ഡേ ആചരിക്കാൻ കലക്​ടർ എ. അലക്സാണ്ടർ നിർദേശം നൽകി. സിക വൈറസിന് പുറ​െമ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ ചേർന്ന അവലോകന യോഗത്തിലായിരുന്നു നിർദേശം. ഡെങ്കിപ്പനി, ചികുന്‍ഗുനിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. അതിനാല്‍ നിര്‍ബന്ധമായും ഡ്രൈഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍നിന്ന്​ മുക്തമാക്കണം. 25ന് വീടുകളിലും പൊതുഇടങ്ങളിലും 26ന് ഓഫിസുകളിലും ഡ്രൈ ഡേ ആചരിക്കും. സബ് കലക്​ടർ ഡി. ധർമലശ്രീ, ജില്ല മെഡിക്കൽ ഓഫിസർ ഡോ.എൽ. അനിതകുമാരി, നോഡൽ ഓഫിസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഹയര്‍ സെക്കൻഡറി തുല്യത പരീക്ഷക്ക്​ ജില്ലയില്‍ 1559 പേര്‍ ആലപ്പുഴ: സാക്ഷരത മിഷ​ൻെറ ഹയർ സെക്കൻഡറി തുല്യത പരീക്ഷയിൽ ജില്ലയിൽനിന്ന്​ 1559 പേർ പരീക്ഷയെഴുതും. ഈ മാസം 26 മുതൽ 31 വരെ നടക്കുന്ന പരീക്ഷയിൽ ഒന്നാംവർഷം വിജയിച്ച പഠിതാക്കളുടെ രണ്ടാംവർഷ പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാം വർഷ പരീക്ഷയുമാണ് നടക്കുക. ഒന്നാം വർഷ പരീക്ഷക്ക്​ 762 പേരും രണ്ടാം വർഷ പരീക്ഷക്ക്​ 797 പേരുമാണ് രജിസ്​റ്റർ ചെയ്തത്​. പഠിതാക്കളിൽ 1022 പേർ സ്ത്രീകളാണ്. എസ്.സി വിഭാഗത്തിൽ​െപട്ട 230പേരും എസ്.ടി വിഭാഗത്തിൽ​െപട്ട രണ്ട് പേരുമുണ്ട്. എട്ട് ഹയർ സെക്കൻഡറി സ്കൂളുകളാണ് തുല്യത പരീക്ഷകൾക്ക്​ സജ്ജമാക്കിയത്. കായംകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് കൂടുതൽ പേർ പരീക്ഷയെഴുതുക​. ഇവിടെ 374 പേരുണ്ട്​. 99 പേരുള്ള ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഏറ്റവും കുറവ്. ഹ്യുമാനിറ്റീസ്, ​േകാമേഴ്സ് ഗ്രൂപ്പുകൾ മാത്രമാണ് തുല്യത കോഴ്സിലുള്ളത്. 13,260 വാക്‌സിന്‍ സ്​റ്റോക്ക്​ ആലപ്പുഴ: ജില്ലയില്‍ 13,260 ഡോസ് കോവിഡ് വാക്‌സിന്‍ സ്​റ്റോക്കുണ്ടെന്ന്​ ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയിൽ ഇതുവരെ 10,79,333 ഡോസ് കോവിഡ് വാക്സിൻ നൽകി. 7,14,645 പേർ ആദ്യഡോസും 3,64,688 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story