Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവനിത കമീഷൻ മെഗാ...

വനിത കമീഷൻ മെഗാ അദാലത്​ 23ന്

text_fields
bookmark_border
ആലപ്പുഴ: കേരള വനിത കമീഷൻ മെഗാ അദാലത്​ ഈ മാസം 23ന്​ രാവിലെ 10 മുതൽ ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. അപേക്ഷ നൽകിയവര്‍ക്ക്​ മാറ്റാം ആലപ്പുഴ: പി.എസ്.സിയുടെ പൊതുപ്രാഥമിക പരീക്ഷക്ക്​ അപേക്ഷ സമർപ്പിച്ച്​ കൺഫർമേഷൻ നൽകിയ ഉദ്യോഗാർഥികൾക്ക് അവരുടെ ചോദ്യപേപ്പറി​ൻെറ മാധ്യമം, പരീക്ഷയെഴുതേണ്ടതായ ജില്ല എന്നിവയിൽ മാറ്റം വരുത്തേണ്ട ഉദ്യോഗാർഥികൾ തങ്ങളുടെ യൂസർ ഐ.ഡി, മൊബൈൽ ഫോൺ നമ്പർ, മാറ്റം വേണ്ട ചോദ്യപേപ്പർ മാധ്യമം, മാറ്റം വരുത്തേണ്ടതായ ജില്ല എന്നീ വിവരങ്ങൾ ഉൾപ്പെടെ ഈ മാസം 21 വൈകീട്ട് അഞ്ചിനകം പി.എസ്.സി ജില്ല ഓഫിസിൽ ലഭിക്കുന്ന രീതിയിൽ അപേക്ഷ സമർപ്പിക്കണം. ഇതിനുശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ലെന്ന്​ പി.എസ്​.സി ജില്ല ഓഫിസർ അറിയിച്ചു. ദേശീയ ലോക് അദാലത്​ ജനുവരി ഒമ്പതിന് ആലപ്പുഴ: ജില്ല നിയമ സേവന അതോറിറ്റി ജില്ലയിലെ കോടതി കേന്ദ്രങ്ങളിൽ ജനുവരി ഒമ്പതിന് ദേശീയ ലോക് അദാലത്​ നടത്തും. നിലവിൽ കോടതികളുടെ പരിഗണനയിലിരിക്കുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ, വാഹനാപകട നഷ്​ടപരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വായ്പ കുടിശ്ശിക സംബന്ധിച്ച കേസുകൾ, കെ.എസ്​.ഇ.ബി, വാട്ടർ അതോറിറ്റി, ബി.എസ്.എൻ.എൽ, സ്വകാര്യ മൊബൈൽ കമ്പനികൾ, തൊഴിൽ വകുപ്പ് എന്നിവർ സമർപ്പിച്ച കേസുകൾ, രജിസ്‌ട്രേഷൻ വകുപ്പ് സമർപ്പച്ച അണ്ടർ വാല്യുവേഷൻ സംബന്ധിച്ച കേസുകൾ, ഏതെങ്കിലും കോടതിയുടെ പരിധിയിൽ വരാവുന്നതും നിയമപ്രകാരം ഒത്തുതീർപ്പാക്കാവുന്നതുമായ തർക്കങ്ങൾ എന്നിവയും ലോക് അദാലത്തിൽ പരിഗണിക്കും. പരാതികൾ ബന്ധപ്പെട്ട താലൂക്ക് നിയമസേവന ഓഫിസ്​, ജില്ല നിയമസേവന അതോറിറ്റി ഓഫിസ്​ എന്നിവിടങ്ങളിൽ സമർപ്പിക്കണമെന്ന്​ ജില്ല ജഡ്​ജി എ. ബദറുദ്ദീൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story