Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതാമസം ഒരിടത്ത്​;...

താമസം ഒരിടത്ത്​; 22കാരി നേരിടുന്നത്​ വല്യമ്മയെ

text_fields
bookmark_border
മണ്ണഞ്ചേരി: താമസം ഒരു കോമ്പൗണ്ടിൽ ആണെങ്കിലും ഇവിടെ ഇവർ മത്സരത്തിലാണ്. വല്യമ്മയും മോളും നേർക്കുനേർ മത്സരത്തിലൂടെ ശ്രദ്ധനേടിയിരിക്കുകയാണ് ആര്യാട് ഗ്രാമ പഞ്ചായത്ത് 17 തുമ്പോളി വാർഡ്‌. 22​ൻെറ ചുറുചുറുക്കിൽ വല്യമ്മക്കെതിരെ മത്സരിക്കുന്നത് വിദ്യാർഥിനിയായ കെ.എ. അശ്വനി. അച്ഛ​ൻെറ ജ്യേഷ്​ഠൻ സാജുവി​ൻെറ ഭാര്യയായ ഷീബ സാജുവിനോടാണ്​ (49)അശ്വനി മത്സരിക്കുന്നത്. കോൺഗ്രസ്‌ മെംബറായി കഴിഞ്ഞ രണ്ട് തവണയായി തുടർച്ചയായി വാർഡിനെ പ്രതിനിധാനംചെയ്യുന്ന ആളാണ് ഷീബ. തുമ്പോളി കണ്ടശ്ശേരിൽ കെ.എഫ്. അശോകൻ- സുധ ദമ്പതികളുടെ ഏക മകളും പെരുമ്പാവൂർ ജയ് ഭാരത് കോളജിലെ എം.എസ്. ഡബ്ല്യൂ രണ്ടാം വർഷ വിദ്യാർഥിനിയുമായ അശ്വനി സി.പി.എം ടിക്കറ്റിലാണ് മത്സരിക്കുന്നത്​. ആര്യാട് ബ്ലോക്ക് പഞ്ചായത്തി​ൻെറ പ്രതിഭാതീരം പദ്ധതിയിലൂടെയാണ് അശ്വനി സജീവ രാഷ്​ട്രീയത്തിൽ പ്രവേശിച്ചത്. കന്നിയങ്കത്തിൽ അട്ടിമറി വിജയമാണ് അശ്വനിയുടെ ലക്ഷ്യം. വാർഡിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് ഷീബ. APG54 ashwini-sheeba ആര്യാട് ഗ്രാമ പഞ്ചായത്ത് തുമ്പോളി വാർഡിൽ മത്സരിക്കുന്ന അശ്വിനിയും ഷീബയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story