Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതദ്ദേശീയം 2020-...

തദ്ദേശീയം 2020- ചെങ്ങന്നൂർ നഗരസഭ

text_fields
bookmark_border
ചെങ്ങന്നൂർ: ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അത്യപൂർവം തദ്ദേശസ്ഥാപനങ്ങളിൽ ഒന്നാണ് ചെങ്ങന്നൂർ നഗരസഭ. 27 അംഗ സമിതിയിൽ തുടക്കത്തിൽ യു.ഡി.എഫ് -12, എൽ.ഡി.എഫ്-ഒമ്പത്​, എൻ.ഡി.എ -ആറ്​ എന്നിങ്ങനെയായിരുന്നു അംഗബലം. രണ്ട്​ സ്ഥിരം സമിതികൾ സി.പി.എമ്മിനും ഒരെണ്ണം ബി.ജെ.പിയുടെയും അധീനതയിലാണ്. ചെയർമാൻ, വൈസ് ചെയർപേഴ്സൻ, പൊതുമരാമത്ത്, ആരോഗ്യം എന്നിവയാണ് ഭരണകക്ഷിക്കുള്ളത്. കേരള കോൺഗ്രസ്​ ജോസ് വിഭാഗം ഇടതുമുന്നണിയിൽ പ്രവേശിച്ചതോടെ രണ്ട്​ അംഗങ്ങളുടെ പിന്തുണ നഷ്​ടമായി. കേരള കോൺഗ്രസിന്​ ഒരുകാലത്ത്​ ശക്തമായ വേരോട്ടമുണ്ടായിരുന്ന ചെങ്ങന്നൂരിൽ മുസ്​ലിം ലീഗ്​ ഒഴികെയുള്ള പ്രമുഖ രാഷ്​ട്രീയപാർട്ടികളുടെ സ്വാധീനവും ചെറുതല്ല. നഗരസഭയിൽ അവിശ്വാസങ്ങളുടെയും രാഷ്​ട്രീയ കുതിരക്കച്ചവടങ്ങളുടെയും അധികാരവടംവലികളുടെയും ചരിത്രം ഏറെയുണ്ട്​. അഞ്ച്​ അംഗമുള്ള ചെങ്ങന്നൂർ പഞ്ചായത്ത് 1978ൽ നഗരസഭയായി ഉയർത്തി. 1981ൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കൗൺസിൽ നിലവിൽ വന്നു. കേരള കോൺഗ്രസിലെ പി.കെ. ജോണായിരുന്നു ആദ്യ ചെയർമാൻ. പിന്നീട് അദ്ദേഹത്തി​ൻെറ മകൻ റെജി ജോൺ. കോൺഗ്രസിൽനിന്ന്​ ചെയർമാനായി ഏതാനും വർഷം മാറിയ ചരിത്രവുമുണ്ട്. നിലവിലുള്ളത് ഏഴാമത്തെ കൗൺസിലാണ്. അംഗങ്ങളുടെ എണ്ണം പടിപടിയായി ഉയർന്ന് 27 ആയി. ഒന്നിലേറെ തവണ ചെങ്ങന്നൂരിൽനിന്ന്​ കേരള കോൺഗ്രസ്- കോൺഗ്രസ് പ്രതിനിധിയായി നിയമസഭ അംഗമായിരുന്ന കെ.ആർ. സരസ്വതിയമ്മ ചെയർപേഴ്സനായി. പിന്നീട് അവിശ്വാസത്തിലൂടെ പുറത്തായി. നഗരപിതാവി​ൻെറ കസേരയിൽ അഞ്ച്​ വർഷ ഭരണകാലാവധി പൂർത്തീകരിച്ചവർ അപൂർവമാണ്. കഴിഞ്ഞ 10 വർഷമായി യു.ഡി.എഫി​ൻെറ ഭരണമാണ്​. നിലവിലെ കൗൺസിലിൽ ആദ്യ നാലുവർഷം കോൺഗ്രസിലെ ജോൺ മുളങ്കാട്ടിലായിരുന്നു ചെയർമാൻ. തുടർന്ന് വരുന്ന അവസാന കാലയളവിൽ മുൻ ധാരണ പ്രകാരം കോൺഗ്രസിൽനിന്ന്​ രണ്ടാമത്തെ പ്രതിനിധിയായി കെ.ഷിബുരാജൻ ചെയർമാൻ പദവിയിൽ എത്തി. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തി​ൻെറ മറുകണ്ടം ചാടൽ ഭീഷണിയാവില്ലെന്നും ഭരണത്തുടർച്ച ലഭിക്കുമെന്നുമാണ്​ യു.ഡി.എഫി​ൻെറ കണക്കുകൂട്ടൽ. ഇക്കുറി ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ. ബി.ജെ.പി ഉൾപ്പെടുന്ന ആറ് അംഗ എൻ.ഡി.എ മുന്നണിയും ശക്തമായി രംഗത്തുണ്ട്​. അതേസമയം, എൻ.ഡി.എ മുന്നണിയിലുള്ള ബി.ഡി.ജെ.എസ് ചെങ്ങന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ്. കക്ഷിനില യു.ഡി.എഫ്​ -10 കോൺഗ്രസ് -ഒമ്പത്​ കേരള കോൺഗ്രസ് സ്വതന്ത്രൻ -ഒന്ന്​ എൽ.ഡി.എഫ് 11 സി.പി.എം -7 സി.പി.ഐ- ഒന്ന്​ കേരള കോൺ എം- രണ്ട്​ സ്വതന്ത്രൻ -ഒന്ന്​ എൻ.ഡി.എ -ആറ്​ ബി.ജെ.പി -നാല്​ കേരള കോൺ പി.സി. തോമസ് -രണ്ട്​ എം.ബി. സനൽകുമാരപ്പണിക്കർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story