Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ് ബാധിതനൊപ്പം...

കോവിഡ് ബാധിതനൊപ്പം വന്നയാൾ കെട്ടിടത്തി​ന്​ മുകളിൽനിന്ന്​ ചാടി

text_fields
bookmark_border
ആർപ്പൂക്കര: കോവിഡ് ബാധിതനൊപ്പം കൂട്ടിന്​ വന്നയാൾ ആശുപത്രി കെട്ടിടത്തി​ന്​ മുകളിൽനിന്നു ചാടി. ചേർത്തല പൂച്ചാക്കൽ പെരുമ്പളം സ്വദേശി അനീഷാണ്​ (36 ) ചാടിയത്. ചൊവ്വാഴ്​ച രാവിലെയാണ് സംഭവം. ഇയാളുടെ വല്യച്ഛന് കോവിഡ് ബാധിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സക്ക്​ എത്തിച്ചിരുന്നു. ഈ രോഗിക്കൊപ്പം സഹായിയായി വന്നതാണ് അനീഷ്. ചൊവ്വാഴ്​ച രാവിലെ ഇയാൾ പുറത്തിറങ്ങി പോകുകയും പിന്നീട് കാണാതാകുകയും ചെയ്തിരുന്നു. കുറച്ച്​ കഴിഞ്ഞപ്പോൾ അത്യാഹിതവിഭാഗത്തിലെ എം.ആർ.ഐ സ്കാൻ മുറിയുടെ പുറത്തെ ഷേഡിൽ എന്തോ വീഴുന്ന ശബ്​ദം കേട്ടു. സുരക്ഷാ ജീവനക്കാരും എയ്ഡ് പോസ്​റ്റിലെ പൊലീസ് ഉദ്യോഗസ്ഥരും ചെന്നുനോക്കുമ്പോൾ ഷേഡിനുപുറത്ത് ഒരാൾ വീണു കിടക്കുന്നതാണ്​ കണ്ടത്. ഉടൻ ഇയാളെ താഴെയിറക്കി അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ ഇയാളുടെ ഇടതുകാലി​ൻെറ അസ്ഥിക്ക്​ പൊട്ടലുണ്ട്. ഗുരുതര പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story