Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശിവരാജൻ...

ശിവരാജൻ രാഷ്​ട്രീയത്തിലെ സൗമ്യസാന്നിധ്യം

text_fields
bookmark_border
ശിവരാജൻ രാഷ്​ട്രീയത്തിലെ സൗമ്യസാന്നിധ്യം
cancel
മാരാരിക്കുളം: ജനമനസ്സുകളിൽ ഇടം നേടിയ സൗമ്യ സാന്നിധ്യം ഇനി ഓർമയിൽ. ചൊവ്വാഴ്ച ട്രെയിൻ യാത്രക്കിടെ കുഴഞ്ഞുവീണായിരുന്നു സി.പി.ഐ നേതാവ് ആര്യാട് പഞ്ചായത്ത് കൈതവളപ്പിൽ എ.ശിവരാജ​ൻെറ അന്ത്യം. ആര്യാട് പഞ്ചായത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രഥമ സ്ഥാനം വഹിച്ച ശിവരാജൻ എതിരാളികളുടെ ആക്രമണശ്രമങ്ങളിൽനിന്ന് കഷ്​ടിച്ചാണ് പലപ്പോഴും രക്ഷപ്പെട്ടിട്ടുള്ളത്. ജനകീയ വിഷയങ്ങളിൽ ഇട​പെട്ടുള്ള ശിവരാജ​ൻെറ സൗമ്യസാന്നിധ്യം എപ്പോഴും പ്രകടമായിരുന്നു. എസ്.കുമാരൻ, എസ്.ദാമോദരൻ എന്നീ കമ്യൂണിസ്​റ്റ്​ നേതാക്കളുടെ പ്രവർത്തനമാണ്​ മാതൃകയാക്കിയത്​. മൃതദേഹം കായംകുളം, അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി ഓഫിസുകളിലും ജില്ല കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിന്​ വെച്ചശേഷമാണ്​ വസതിയിലെത്തിച്ചത്. ബുധനാഴ്ച ഉച്ചക്ക്​ ഒന്നിന് വീട്ടുവളപ്പിൽ സംസ്​കരിക്കും. apl mny sivarajan ശിവരാജ​ൻെറ മൃതദേഹം പൊതു ദർശനത്തിന് വെച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story