Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമഴക്കെടുതി:...

മഴക്കെടുതി: നിരീക്ഷണത്തിനും നടപടിക്കും നഗരസഭയുടെ പ്രത്യേക ടീം

text_fields
bookmark_border
ആലപ്പുഴ: അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും ന്യൂനമർദത്തെയും തുടർന്നുണ്ടായ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ നഗരസഭയിൽ ദുരന്തനിവാരണ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കിഴക്കൻ വെള്ളം അമിതമായി വന്നാൽ സ്വീകരിക്കേണ്ട പുനരധിവാസമടക്കം ക്രമീകരണങ്ങൾ യോഗം ചർച്ച ചെയ്​തു. നഗരസഭ ആരോഗ്യ വിഭാഗം, റവന്യൂ, ​​​പൊലീസ്, പൊതുമരാമത്ത്, ജല അതോറിറ്റി, അഗ്​നിരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ സംയുക്ത യോഗമാണ് നഗരസഭ അധ്യക്ഷ സൗമ്യ രാജി​ൻെറ അധ്യക്ഷതയിൽ നടന്നത്. ഇടത്തോടുകളിലെ നീരൊഴുക്ക് സുഗമമാക്കാനും വാടപ്പൊഴി, അയ്യപ്പൻപൊഴി, മുതലപ്പൊഴി എന്നിവ നന്നായി നടക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്താനും പ്രത്യേക ടീമിനെ നിയോഗിച്ചു. ഭൂരിഭാഗം ഓടകളുടെയും തടസ്സം നീക്കി സമയബന്ധിതമായി ശുചീകരിച്ചതിനാൽ നഗരത്തിലെ പ്രധാന പാതകളിൽ വെള്ളപ്പൊക്കമുണ്ടായില്ലെന്ന് യോഗം വിലയിരുത്തി. ഓടകൾ വഴിയുള്ള ജലനിർഗമനം കൃത്യമായി നടക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്താൻ ഹെൽത്ത് ഇൻസ്പെക്​ടർമാരെ ചുമതലപ്പെടുത്തി. നഗരത്തി​ൻെറ കിഴക്കൻ ഭാഗത്ത് വെള്ളപ്പൊക്കമുണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സ്ഥലങ്ങൾ നിർണയിച്ചു. മരങ്ങളുടെ താഴെ കഴിവതും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും കുട്ടികളെ ജലാശയങ്ങൾക്കരികിൽ അയക്കരുതെന്നും യോഗം നിർദേശിച്ചു. ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും​ ജലജന്യ രോഗങ്ങളും എലിപ്പനി അടക്കം പകർച്ചവ്യാധികളും പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്​തു. വൈസ്​ പ്രസിഡൻറ്​ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബീന രമേശ്, സെക്രട്ടറി നീതുലാൽ, ആലപ്പുഴ തെക്ക്, മുല്ലക്കൽ, ആര്യാട് സൗത്ത്, പഴവീട് വില്ലേജ് ഓഫിസർമാരായ പി.വി. ജയസിംഹൻ, വി.എസ്. സൂരജ്, ജോസഫ്, നിയാസ്, ഫയർ ഓഫിസർ വേണുക്കുട്ടൻ, സൗത്ത് എസ്.ഐ ഇസ്മായിൽ, പൊതുമരാമത്ത് വകുപ്പ് അസിസ്​റ്റൻറ്​ എൻജിനീയർ ഷാഹി, വാട്ടർ അതോറിറ്റി അസിസ്​റ്റൻറ് എൻജിനീയർ ബെൻ ബ്രൈറ്റ്, ഹെൽത്ത് ഓഫിസർ വർഗീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story