Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനകീയ പ്രതി​േഷധം;...

ജനകീയ പ്രതി​േഷധം; കള്ളുഷാപ്പ് അടപ്പിച്ചു

text_fields
bookmark_border
മാന്നാർ: ജനകീയ പ്രതിഷേധത്തെത്തുടർന്ന് 25ാം ദിവസം കള്ളുഷാപ്പ് അടപ്പിച്ചു. സജി ചെറിയാൻ എം.എൽ.എയായിരിക്കെ നടത്തിയ ഇടപെടലിൽ അടച്ച കള്ളുഷാപ്പാണ് ഹൈകോടതി വിധിയിലൂടെ സംരക്ഷണമുറപ്പാക്കി നടത്തിപ്പുകാരൻ തുറന്നത്. പ്രതിഷേധം ശക്തമായതോടെയാണ്​ 25ാം ദിവസം ഉദ്യോഗസ്ഥരെകൊണ്ട് അടപ്പിച്ചത്​. മാന്നാറിലെ ജനവാസകേന്ദ്രമായ 10ാം വാർഡിലെ ചിറ്റമ്മേത്ത് പടിയിലെ കള്ളുഷാപ്പാണ്​ അടപ്പിച്ചത്​. കോടതിയെ സമീപിച്ചതിലും ഷാപ്പ് തുറന്നതിലും മന്ത്രി സർവകക്ഷി യോഗത്തിൽ അമർഷം പ്രകടിപ്പിച്ചു. ഷാപ്പ്​ സൗകര്യപ്രദമായ മറ്റ് സ്ഥലത്തേക്ക് മാറ്റുന്നതിന് എക്സൈസ്-​െപാലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. രത്നകുമാരി, വൈസ് പ്രസിഡൻറ്​ സുനിൽ ശ്രദ്ധേയം, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബി.കെ. പ്രസാദ്, എൽ.ഡി.എഫ് കൺവീനർ പി.എൻ. ശെൽവരാജൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ ഹരി കുട്ടമ്പേരൂർ, ബി.ജെ.പി കിഴക്കൻ മേഖല പ്രസിഡൻറ്​ ശിവകുമാർ, വാർഡ് മെംബർമാരായ രാധാമണി ശശീന്ദ്രൻ, വി.ആർ. ശിവപ്രസാദ്, സമരസമിതി അംഗങ്ങളായ ജയദേവൻ, രാജൻ പാലത്തുംപാട്ട്, കമല ശശി, അംബിക, യൂനിയൻ നേതാക്കൾ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story