Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമഴയും വെള്ളക്കെട്ടും:...

മഴയും വെള്ളക്കെട്ടും: എ.സി റോഡ് നവീകരണം മുടങ്ങിയിട്ട് അഞ്ച്​ ദിവസം

text_fields
bookmark_border
മേൽപാലത്തി​ൻെറ മാറ്റംവരുത്തിയ രൂപരേഖ കെ.എസ്​.ടി.പിക്ക്​ കൈമാറി ആലപ്പുഴ: ശക്തമായ മഴയും വെള്ളക്കെട്ടും മൂലം എ.സി റോഡ് നവീകരണ പ്രവർത്തനങ്ങൾ തുടർച്ചയായ അഞ്ചാം ദിവസവും മുടങ്ങി. കാലാവസ്ഥ പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ടെങ്കിലും നിശ്ചയിച്ച തീയതികളിൽ പൊങ്ങ, കളർകോട് പക്കി പാലങ്ങൾ ഗതാഗതത്തിനായി തുറക്കാനാണ് ശ്രമം. നിലവിൽ നിർമാണം പുരോഗമിക്കുന്ന കിടങ്ങറ പാലത്തിന്​ സമാന്തരമായി നിർമിക്കുന്ന പാലത്തി​ൻെറ പൈലിങ്ങും ഓടയുടെയും കലുങ്കുകളുടെയും പ്ലംപിങ്, ഇലക്ട്രിക്കൽ ജോലികളാണ്​ മുടങ്ങിയത്. മേൽപാലത്തി​ൻെറ മാറ്റം വരുത്തിയ രൂപരേഖ നിർമാണ കരാർ കമ്പനി കെ.എസ്​.ടി.പി അധികൃതർക്ക്​ കൈമാറി. മേൽപാലങ്ങളുടെ ഉയരം കൂട്ടാൻ തീരുമാനമെടുത്തതോടെയാണ്​ രൂപരേഖയിൽ മാറ്റം വരുത്തേണ്ടി വന്നത്. നിലവിൽ നിശ്ചയിച്ചിരുന്ന അഞ്ച്​ മേൽപാലങ്ങൾക്ക്​ പുറമെ പുതിയതായി നിർമിക്കുന്ന രണ്ട്​ മേൽപാലങ്ങളുടെ രൂപരേഖയും കൈമാറി. നിർമാണ കരാർ കമ്പനി കൈമാറിയ രൂപരേഖ കെ.എസ്​.ടി.പി അധികൃതർ കൺസൽറ്റൻസി​ ഏജൻസിക്ക്​ കൈമാറും. അവർ പരിശോധന നടത്തി തിരുത്തലുകൾ വരുത്തി സർക്കാറിന്​ സമർപ്പിക്കും. പാറക്കലിനും കിടങ്ങറ ഈസ്​റ്റ്​ പാലത്തിനും ഇടയിലും (പൂവം), ഒന്നാങ്കരക്കും പള്ളിക്കൂട്ടുമ്മക്കും ഇടയിലുമാണ്​ പുതിയതായി നിർമിക്കുന്ന രണ്ട്​ മേൽപാലങ്ങൾ. പൂവം ഭാഗത്ത് ഒരു കിലോ മീറ്റർ നീളത്തിലും ഒന്നാങ്കര ഭാഗത്ത് 1.10 കിലോമീറ്റർ നീളത്തിലുമാണ്​ മേൽപാലം നിർമിക്കുന്നത്. പുതുക്കിയ ഡിസൈൻ പ്രകാരം നിലവിലുള്ള റോഡിൽനിന്ന്​ നാലര മീറ്റർ ഉയരത്തിലായിരിക്കും മേൽപാലത്തി​ൻെറ മധ്യഭാഗത്തെ സ്​പാൻ നിർമിക്കുന്നത്. മുമ്പ്​ അത്​ രണ്ടര മീറ്ററായിരുന്നു. ഉയരം വർധിപ്പിച്ചതോടെ ആദ്യം തീരുമാനിച്ച 5 മേൽപാലങ്ങളുടെ നീളം 150 മീറ്റർ വീതം കൂടും. നീളം കൂട്ടുമ്പോൾ നിലവിൽ നിശ്ചയിച്ചിരിക്കുന്ന മേൽപാലത്തി​ൻെറ ഇരുവശങ്ങളിലും പുതിയതായി മൂന്ന്​ സ്​പാനുകൾ വീതം അധികമായി നിർമിക്കും. അതിനിടെ, എ.സി റോഡിൽ ഗതാഗത സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് വിശദ സത്യവാങ്മൂലം സമർപ്പിക്കാൻ റോഡ് പണിയുടെ കരാർ എടുത്ത ഊരാളുങ്കൽ സൊസൈറ്റിക്ക് ഹൈ​കോടതി നിർദേശം നൽകി. ഗതാഗത മാനേജ്മൻെറ്​ സംബന്ധിച്ച വ്യവസ്ഥകൾ കരാറിലില്ലെന്ന് ഊരാളുങ്കൽ സൊസൈറ്റി വാദിച്ചതിനെത്തുടർന്നാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടത്. നവീകരണം നടക്കുന്ന എ.സി റോഡിൽ ഗതാഗത സൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോ. കെ.പി. നാരായണപിള്ളയും മറ്റ് ഒൻപത്​ പേരും ചേർന്നാണ് ഹരജി സമർപ്പിച്ചത്. കേസ് അടുത്തയാഴ്​ച വീണ്ടും പരിഗണിക്കും. ചിത്രം റോഡുകള്‍ ഗതാഗതയോഗ്യമാക്കണം -കേരള കോണ്‍ഗ്രസ് (എം) ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളി ഇക്കൊല്ലം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പട്ടണത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി തീര്‍ത്ത് ടാര്‍ ചെയ്​ത്​ ഗതാഗതയോഗ്യമാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലകോടതിപ്പാലം മുതല്‍ പുന്നമട വരെയും തോണ്ടന്‍കുളങ്ങര മുതല്‍ കിഴക്കോട്ടും റോഡു തകര്‍ന്ന് കിടക്കുകയാണ്. ഇവിടെ അപകടങ്ങള്‍ പതിവാണ്​. സ്‌കൂള്‍ തുറക്കുന്നതോടെ ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാർട്ടി ജില്ല സ്​റ്റിയറിങ്​ കമ്മിറ്റി അംഗം ടി. കുര്യന്‍ ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ്​ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ജോസുകുട്ടി കലവറ, ഷീന്‍ സോളമന്‍, ജോര്‍ജുകുട്ടി ഉണ്ണേച്ചുപറമ്പില്‍, ജോസഫ് അവലൂക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story