Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightത്യാഗസ്​മരണ പുതുക്കി...

ത്യാഗസ്​മരണ പുതുക്കി ബലിപെരുന്നാൾ

text_fields
bookmark_border
-ആഘോഷം ഒഴിവാക്കി വിശ്വാസികൾ​ ആലപ്പുഴ: ഇബ്രാഹീം നബിയുടെ ത്യാഗസ്മരണ പുതുക്കി വിശ്വാസികള്‍ ബുധനാഴ്​ച ബലിപെരുന്നാള്‍ ആഘോഷിക്കും. കോവിഡി​ൻെറ പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കിയാണ് മുസ്​ലിം സമൂഹം ഇക്കുറി പെരുന്നാളിനെ വര​േവൽക്കുന്നത്. പള്ളികളില്‍ കോവിഡ്​ മാനദണ്ഡം പാലിച്ച്​ 40പേര്‍ക്ക് മാത്രമാണ് പ്രവേശനം​. അതിനാൽ അധികപേരും വീടുകളില്‍ ഈദ്​ നമസ്​കാരം നിർവഹിക്കാനുള്ള തയാറെടുപ്പിലാണ്​. ഈദുല്‍ ഫിത്വറില്‍നിന്ന് വ്യത്യസ്തമായി കുറച്ചുപേർക്ക്​ പള്ളിയിൽ പ്രാർഥന നടത്താൻ അവസരം കിട്ടിയതി​ൻെറ ​സന്തോഷവുമുണ്ട്​. ആലപ്പുഴ മർകസ്​ മസ്​ജിദ്​, യാസീൻ മസ്​ജിദ്​, ആലി മുഹമ്മദ്​ മസ്​ജിദ്​, ദറസ്​ ജുമാമസ്​ജിദ്​, പുത്തൻപള്ളി ജുമാമസ്​ജിദ്​, വട്ടപ്പള്ളി ജാഫർ ജുമാമസ്​ജിദ്​, പടിഞ്ഞാ​​േറ ശാഫി ജമാഅത്ത്​, കിഴക്കേ ജമാഅത്ത്​ മസ്​താൻപള്ളി, ചുങ്കം ചിറക്കോട്​ മസ്​ജിദ്​, പള്ളാത്തുരുത്തി മുസ്​ലിം ജമാഅത്ത്​, തെക്കേ മഹല്ല്​ മുസ്​ലിം ജമാഅത്ത്​, വടക്കേ മഹല്ല്​ ജുമാമസ്​ജിദ്​, ചാത്തനാട്​ ജുമാമസ്​ജിദ്​, വഴിച്ചേരി സെൻട്രൽ ജുമാമസ്​ജിദ്​, വലിയമരം ഇർഷാദുൽ മുസ്​ലിം ജുമാമസ്​ജിദ്​, വലിയകുളം മുസ്​ലിം ജമാഅത്ത്​, കലക്​ടറേറ്റ്​ സലഫി മസ്​ജിദ്​ എന്നിവിടങ്ങളിൽ കോവിഡ്​ മാനദണ്ഡം പാലിച്ച്​ പെരുന്നാൾ നമസ്​കാരം നടക്കും. പള്ളികളിൽ അകലംപാലിച്ച്​ നമസ്​കാരത്തിന്​ ക്രമീകരണം ഏർ​െപ്പടുത്തി​. ഹസ്​തദാനം, ആലിംഗനം ഒഴിവാക്കുന്നതിനൊപ്പം സ്​നേഹം പങ്കുവെക്കലും സൗഹൃദം പുതക്കലും അകലം പാലിച്ച്​ വേണമെന്നും നിർദേശമുണ്ട്​. അതിനിടെ, മൂന്നുദിവസം കിട്ടിയ ഇളവിൽ പുതുവസ്​ത്രവും സാധനസാമഗ്രികളും വാങ്ങി പെരുന്നാൾ ആഘോഷിക്കാനുള്ള തയാറെടുപ്പുകൾ വീടുകളിലും പൂർത്തിയായി. പെരുന്നാൾ നമസ്​കാരാനന്തരം വിവിധ സന്നദ്ധസംഘടനകളുടെയും മഹല്ലുകളുടെയും നേതൃത്വത്തില്‍ ബലിയറുത്ത് മാംസവിതരണവും നടക്കും. ഇതിനൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ആഘോഷത്തി​ൻെറ ഭാഗമായി ഒര​ുക്കിയിട്ടുണ്ട്​. എസ്.വൈ.എസ് സാന്ത്വനത്തി​ൻെറ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റ് വിതരണം, കോവിഡ്​ സാമഗ്രി വിതരണം, ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവ നടത്തും. ഹാശിമിയ്യ സ്​നേഹതീരത്തി​ൻെറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്​ച വൈകീട്ട്​ ഏഴിന്​ മഖാം മസ്​ജിദ്​ നഗറിൽ ഈദ്​മീറ്റ്​ നടത്തും. മന്ത്രി കെ. രാധാകൃഷ്​ണൻ ഉദ്​ഘാടനംചെയ്യും. പി.കെ. ബാദ്​ഷ സഖാഫി അധ്യക്ഷത വഹിക്കും. ജീവകാരുണ്യപ്രവർത്തകരെയും മുതിർന്ന പത്രപ്രവർത്തകരെയും എം.എൽ.എമാരായ പി.പി. ചിത്തരഞ്​ജൻ, എച്ച്​. സലാം എന്നിവർ ചേർന്ന്​ ആദരിക്കും. സക്കറിയ ബസാറിലെ ഓ​ട്ടോതൊഴിലാളികൾക്കുള്ള സാമ്പത്തികസഹായവിതരണം എ.എം. ആരിഫ്​ എം.പി നിർവഹിക്കും. കെ.എൻ. ജാഫർ സാദിഖ്​ സിദ്ദീഖ്​ ഈദ്​സന്ദേശം നൽകും. എം.എ. അബ്​ദുൽ റഷീദ്​ മദനി പ്രാർഥന നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story