Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൊബൈല്‍ ഫോണ്‍ കടയില്‍...

മൊബൈല്‍ ഫോണ്‍ കടയില്‍ മോഷണം

text_fields
bookmark_border
അമ്പലപ്പുഴ: പുന്നപ്രയില്‍ . ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്​ടം. ദേശീയപാതയോരത്ത് പുന്നപ്ര അറവുകാട് ക്ഷേത്രത്തിനു സമീപം ഹാഫിയത്ത് വയര്‍ഫ്രീ കമ്യൂണിക്കേഷനിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയ ഉടമ ഷട്ടറി‍ൻെറ ഒരുഭാഗം പൊളിഞ്ഞത്​ കണ്ടു. മോഷ്​ടാവ് മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. വിലകൂടിയ മൊബൈല്‍ ഫോണുകളാണ് നഷ്​ടപ്പെട്ടത്. പുലര്‍ച്ച 2.45ഓടെ പുന്നപ്ര നിർമല ആശുപത്രിക്ക് മുന്നില്‍ ദേശീയപാതയോരത്ത് ബൈക്ക് പാര്‍ക്ക് ചെയ്തശേഷം ഒരു യുവാവ് വടക്ക് ഭാഗത്തേക്ക് നടക്കുന്നതായി സമീപത്തെ കടയിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന്​ പുന്നപ്ര പൊലീസി‍ൻെറ പരിശോധനയില്‍ കണ്ടെത്തി. കൂടാതെ ഇതേ ആള്‍ മോഷണം നടത്തിയശേഷം പുറത്തിറങ്ങുന്നതായി കടയിലെ കാമറയിലും വ്യക്തമായിട്ടുണ്ട്. മോഷണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന ഇരുമ്പ് കമ്പിയും പൊലീസ് കണ്ടെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story