Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചേർത്തല ഉള്ളാട...

ചേർത്തല ഉള്ളാട സമുദായക്ഷേത്രം: ശ്രീചിത്തിര തിരുനാൾ ചിത്രത്തിന്​ മുന്നിലെ വിളക്ക്​ അണയാതെ മൂന്നര പതിറ്റാണ്ട്​

text_fields
bookmark_border
box ചേർത്തല: തിരുവിതാംകൂറിലെ അവസാനത്തെ നാടുവാഴിയായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ നാട് നീങ്ങി മൂന്ന് പതിറ്റാണ്ട് കഴിയുമ്പോഴും ചേർത്തലയിൽ ഉള്ളാട സമുദായത്തിന് പണി കഴിപ്പിച്ച ക്ഷേത്രത്തിൽ രാജാവി​ൻെറ ചിത്രത്തിന് മുന്നിൽ വിളക്ക് അണഞ്ഞിട്ടില്ല. തിരുവിതാംകൂറിലെ അവർണ, ദലിത്​, ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ച്​ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് 1936 നവംബർ 12ന് ഐതിഹാസികമായ ക്ഷേത്ര പ്രവേശനത്തിന് വിളംബരം ചെയ്തുവെങ്കിലും ഹിന്ദുമതത്തിൽ നിലനിന്നിരുന്ന സാമൂഹിക ദുരാചാരങ്ങളിൽ ഒന്നായിരുന്നു അയിത്തം. ജാതീയമായി താഴേക്കിടയിലുള്ളവർക്ക് പൊതുസ്ഥലങ്ങളിലും മറ്റും പ്രവേശനം നിഷേധിച്ചിരുന്നതും ഈ അയിത്താചരണത്തി​ൻെറ ഭാഗമായിരുന്നു. 1955 ൽ തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രം സന്ദർശിക്കാനായി ചേർത്തല കുറുപ്പം കുളങ്ങരയിൽ ഉള്ളാട സമുദായ അംഗങ്ങൾ ചെന്നിരുന്നു. എന്നാൽ, ക്ഷേത്രകാര്യങ്ങൾ നോക്കിയിരുന്ന ബ്രാഹ്മണർ താഴ്ന്ന സമുദായത്തിലെ ഈ അംഗങ്ങൾക്ക്​ ക്ഷേത്രത്തിൽ കയറാൻ വിലക്ക് ഏർപ്പെടുത്തി. ദുഃഖിതരായ എല്ലാവരും ചേർന്ന് മഹാരാജാവിനെ നേരിൽ കാണുകയും12 ഓളം വരുന്ന ഉള്ളാട കുടുംബാംഗങ്ങൾ കഷ്​ടതകൾ രാജാവിനെ നേരിൽ കണ്ട്​ ബോധിപ്പിച്ചു. ഇനി ശ്രീപത്മനാഭ ക്ഷേത്രത്തിലേക്ക്​ നിങ്ങൾ വരേണ്ടെന്നും ഉള്ളാട സമുദായത്തിനായി ക്ഷേത്രം പണിത് തരാമെന്ന് വാക്കും കൊടുത്തു. ഇതേതുടർന്ന് കുറുപ്പംകുളങ്ങരയിൽ 13 സൻെറ്​ സ്ഥലത്ത് ക്ഷേത്രം പണിതു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ പോലെ മഹാവിഷ്ണു അനന്തശയനത്തിൽ കിടക്കുന്ന എണ്ണച്ചായാചിത്രം പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിന് വേണ്ട ഓട്ടുപാത്രങ്ങളും വിളക്കുകളും പൂജ സാമഗ്രികളും കിളിമാനൂർ കൊട്ടാരത്തിൽനിന്ന്​ എത്തിച്ച് നൽകി. രാജാവിനെ നേരിൽ കാണാെനത്തിയ 12 പേർക്ക്​ വീടുംവെച്ച്​ നൽകുകയും ക്ഷേത്രാരാധനകൾക്ക് മുടക്കം വരാതിരിക്കാൻ ഒരു തുക സംഭാവനയും മഹാരാജാവ് നൽകി. അനന്തശയന പ്രതിഷ്ഠക്ക്​ സമീപം മഹാരാജാവി​ൻെറ ചിത്രം ​െവച്ച് ആരാധിച്ചിരുന്നത് കെടാതെ സൂക്ഷിക്കുകയാണ്​. ചില കാലയളവിൽ സാമ്പത്തിക കുറവ് നേരിട്ടപ്പോഴും കൊട്ടാരത്തിൽനിന്ന്​ പണം നൽകി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായിയും, ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ മഹാരാജാവും ഈ ക്ഷേത്രം ഇടക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. -പി.ജി. രവികുമാർ APL temple ചേർത്തല കുറുപ്പം കുളങ്ങരയിൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് 1955ൽ ഉള്ളാട സമുദായത്തിന് പണികഴിപ്പിച്ച ക്ഷേത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story