Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെലവുകുറഞ്ഞ...

ചെലവുകുറഞ്ഞ ഓട്ടോമാറ്റിക് ഫുൾബോഡി സാനിറ്റൈസർ മെഷീനുമായി കോളജ് വിദ്യാർഥികൾ

text_fields
bookmark_border
കായംകുളം: കോവിഡിനെ പ്രതിരോധിക്കാൻ ചെലവുകുറഞ്ഞ ഓട്ടോമാറ്റിക് ഫുൾബോഡി സാനിറ്റൈസർ മെഷീനുമായി എൻജിനീയറിങ്​ വിദ്യാർഥികൾ. കറ്റാനം കട്ടച്ചിറ മഹാഗുരു ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സഹൽ മുഹമ്മദ്, മുഹമ്മദ് ഹിലാൽഷാ, അരവിന്ദ്, ജസീൽ മുഹമ്മദ്, സംഗീത് കൃഷ്ണ എന്നിവരുടെ കരവിരുതിലാണ് മെഷീൻ തയാറായത്. ​േപ്രാജക്ട് കോഓഡിനേറ്റർ സംഗീത എസ്. കുമാർ, എച്ച്.ഒ.ഡി ജി. അരുൺകുമാർ എന്നിവരുടെ പിന്തുണയും സഹായകമായി. 10,000ന് മുകളിൽ വിലയുള്ള മെഷീൻ സാധാരണക്കാർക്ക് അപ്രാപ്യമായതോടെയാണ് ചെലവുകുറഞ്ഞ സംരംഭം വേണമെന്ന ചിന്ത വിദ്യാർഥികളിലുണ്ടായത്. പരിശ്രമം യാഥാർഥ്യമാകാൻ 1500 രൂപയോളം മാത്രമാണ്​ ചെലവായത്​. വ്യവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചാൽ ചെലവ് ഗണ്യമായി കുറക്കാനാകുമെന്നും ഇവർ പറയുന്നു. ഷോപ്പിങ്​ മാളുകൾ, ആശുപത്രികൾ, വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബസുകൾ, സിനിമ തിയറ്റർ തുടങ്ങി ജനം തിങ്ങിക്കൂടുന്ന ഇടങ്ങളിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമാണം. രൂപകൽപനയിൽ ചെറിയ വ്യത്യാസം വരുത്തിയാൽ തീരെ കുറഞ്ഞ ​െചലവിൽ വീടുകളിലടക്കം സാധാരണക്കാർക്കും ഉപയോഗിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. ജനങ്ങൾ കടന്നുപോകുന്ന പോകുന്നയിടങ്ങളിൽ സ്ഥാപിക്കുന്ന ഉപകരണം ആളുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സാനിറ്റൈസർ 15 സെക്കൻഡ്​ സ്പ്രേ ചെയ്യുന്ന തരത്തിലാണ് യന്ത്രം നിർമിച്ചിരിക്കുന്നത്. ചിത്രം :കട്ടച്ചിറ മഹാഗുരു ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾ സാനിറ്റൈസർ മെഷീൻ നിർമാണത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story