Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2021 11:58 PM GMT Updated On
date_range 23 Jun 2021 11:58 PM GMTകുട്ടനാട് സാമുദായിക ഐക്യവേദി മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ചെങ്ങന്നൂർ: കുട്ടനാടിൻെറ സമഗ്ര പുരോഗതിക്കും വികസനത്തിനുമായി സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന നടപടികൾക്ക് പൂർണ പിന്തുണ അറിയിച്ച് വികസന നിർദേശങ്ങൾ കുട്ടനാട് സാമുദായിക ഐക്യവേദി മന്ത്രി സജി ചെറിയാന് സമർപ്പിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരി പി. ഡബ്ല്യു.ഡി െഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ കുട്ടനാട് എസ്.എൻ.ഡി.പി യൂനിയൻ കൺവീനർ സന്തോഷ് ശാന്തി, യോഗക്ഷേമസഭ നേതാവ് ആനന്ദൻതിരുമേനി, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം എ.പി ലാൽ കുമാർ, വിശ്വകർമ മഹാസഭ താലൂക്ക് പ്രസിഡൻറ് കെ.ആർ. ഗോപകുമാർ, യോഗക്ഷേമസഭ താലൂക്ക് സെക്രട്ടറി കൃഷ്ണൻ നമ്പൂതിരി, അഖില കേരള സാംബവ മഹാസഭ നേതാവ് കെ.കെ. രാജു, ഐക്യ സമുദായ സമിതി ട്രഷറർ തോമസ് പീറ്റർ പെരുംപള്ളിൽ, അഡ്വ. സുധീപ് വി. നായർ, ദയകുമാർ ചെന്നിത്തല എന്നിവർ പങ്കെടുത്തു. സമിതി നൽകിയ വികസനരേഖയും നിർദേശങ്ങളും പഠിച്ച് ആവശ്യമായ പ്രവർത്തനങ്ങളിലൂടെ കുട്ടനാട്ടുകാരുടെ ആശങ്കകളും പരാതികളും പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. കുട്ടനാട് സാമുദായിക ഐക്യവേദിക്ക് വേണ്ടി ജനറൽ സെക്രട്ടറി സന്തോഷ് ശാന്തി മന്ത്രിയെ ആദരിച്ചു 1 ) കുട്ടനാട് സാമുദായിക ഐക്യ വേദി മന്ത്രി സജി ചെറിയാനുമായി നടന്ന കൂടിക്കാഴ്ചയിൽ 2 )കുട്ടനാട് സാമുദായിക ഐക്യവേദിക്ക് വേണ്ടി ജനറൽ സെക്രട്ടറി സന്തോഷ് ശാന്തി മന്ത്രി സജി ചെറിയാനെ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story