Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'നെല്ലറയുടെ കണ്ണീർ...'...

'നെല്ലറയുടെ കണ്ണീർ...' കുട്ടനാട്​ പരമ്പര -മൂന്ന്​

text_fields
bookmark_border
ദീപു സുധാകരൻ വെള്ളത്തിൽ മുക്കുന്ന മടവീഴ്​ചയും തണ്ണീർമുക്കം ബണ്ടും കുട്ടനാട്​: തണ്ണീർമുക്കം ബണ്ട് സത്യത്തിൽ കുട്ടനാടിന്​ ശാപമാണ്​. തണ്ണീർമുക്കം ​െറഗുലേറ്ററി ബണ്ട് എന്നാണ് പേരെങ്കിലും പ്രവർത്തനത്തിലെ താളപ്പിഴ കുട്ടനാടിന് സമ്മാനിക്കുന്നത് ചെറിയ പ്രശ്നങ്ങളല്ല. വേലിയേറ്റ സമയത്ത് വെള്ളം ക്രമീകരിച്ച് കൃഷി സംരക്ഷണം ഉറപ്പാക്കാൻ സ്ഥാപിച്ച ബണ്ട് ഇന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഇടപെടൽമൂലം കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നാണ്​ ആക്ഷേപം. രാത്രികാലങ്ങളിലാണ് കുട്ടനാട്ടിൽ ഏറെയും വേലിയേറ്റം ഉണ്ടാകുന്നത്. ഈ സമയത്ത് ബണ്ട് അടച്ചിട്ടാൽ കുട്ടനാട് മുങ്ങാനും കൃഷിനാശത്തിനും കാരണമാകും. കൃത്യമായ വാട്ടർ മാനേജ്മൻെറ്​ സിസ്​റ്റം വന്നാൽ മാത്രമേ നാട്​ രക്ഷപ്പെടൂ. പഴമയിലേക്ക്​ മാറണം ടെക്നോളജിയും കുട്ടനാടിനെ അടുത്തറിയാൻ കഴിയാത്തവരുടെ പുത്തൻ ആശയങ്ങളും അല്ല കുട്ടനാടിനാവശ്യം. അഭ്യാസങ്ങൾക്കപ്പുറം കുട്ടനാടിനെ രക്ഷിക്കാൻ ലളിതമായ മാർഗങ്ങൾ പഴമക്കാരുടെ വഴിയിലൂടെ സഞ്ചരിച്ചാൽ അറിയാനാകും. ഒരുമാസം നിർത്താതെ മഴപെയ്താലും പിടിച്ചുനിന്ന കുട്ടനാട്ടിലെ നീരൊഴുക്ക് സാധ്യമാക്കുകയാണ് ആദ്യംവേണ്ടത്. വീയപുരം തോട്ടപ്പള്ളി ലീഡിങ്​ ചാനലി​ൻെറ ആഴം കൂട്ടണം. 20 വർഷം മുമ്പ്​ വരെ കുട്ടനാട്ടിലെ എല്ലാ വീടുകളുടെയും നിർമാണത്തിന്​ ഉപയോഗിച്ചിരുന്നത്​ പുഴമണലായിരുന്നു. അത്​ ഗ്രാവലിലേക്കും പാറപ്പൊടിയിലേക്കും മാറി. മണൽവാരൽ നിരോധിച്ചതോടെ ഒഴുകിയെത്തിയ മണലും എക്കലും കായലിലും തോടുകളിലും കുമിഞ്ഞുകൂടി. വലിയ മുള കുത്തിയാൽ മുഴുവൻ താഴ്ന്നിരുന്ന എല്ലായിടത്തും ഇന്നൊരു തുഴ കുത്തിയാൽ ആഴം തിരിച്ചറിയാകും. ഇതാണ് കുട്ടനാടിനെ വെള്ളത്തിലാക്കുന്നത്. മണ്ണുവാരലും കട്ടയെടുപ്പും കുലത്തൊഴിലാക്കിയ ഒരുസമൂഹം കുട്ടനാട്ടിലുണ്ടായിരുന്നു. മണൽവാരൽ അതത് പഞ്ചായത്തുകൾ ടോക്കൺ നൽകി വാരാൻ നിയമപ്രകാരം അനുവദിച്ചാൻ കുട്ടനാട് നേരിടുന്ന ദുരിതമകലും. വെള്ളപ്പരപ്പിലെ ഒഴുക്ക് പോരാ. താ​േഴത്തട്ടിലെ നല്ല ഒഴുക്കിന് മാത്രമേ വെള്ളത്തി​ൽനിന്ന്​ നാടിനെ രക്ഷിക്കാൻ കഴിയൂ. നിയന്ത്രണങ്ങളോടും കൃത്യമായ മേൽനോട്ടത്തിലൂടെയും മണൽവാരാനുള്ള നിയമനിർമാണം അനിവാര്യമാണ്. ഇത്തരം മാറ്റം കുട്ടനാട്ടിലെ പഞ്ചായത്തുകളുടെ തനത് ഫണ്ട് കൂട്ടുന്നതിനും മുതൽക്കൂട്ടാകും. പാടശേഖരങ്ങളിലെ ബണ്ടുകൾ വർഷാവർഷം ബലപ്പെടുത്താൻ ഇവിടുത്തെ കട്ടതന്നെയാണ് ഉത്തമം. അനായാസമായ പദ്ധതികൾ തിരികെ കൊണ്ടുവന്നാൽ കുട്ടനാടി​ൻെറ പ്രധാനപ്രശ്​നമായ വെള്ളത്തെ ഓടിച്ചുവിടാൻ കഴിയും. പുരുഷോത്തമൻ എ.സി റോഡി​ൻെറ കാവൽക്കാരൻ കുട്ടനാട്ടിൽ വീടുകൾ വെള്ളത്തിലാകുന്നതിനൊപ്പം വെള്ളത്തിലാകുന്ന പ്രധാന റോഡാണ് ചങ്ങനാശ്ശേരി-ആലപ്പുഴ പാത. ഇവിടെ ആദ്യം വെള്ളം കയറി കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള ഗതാഗതം തടസ്സപെടുക പതിവാണ്​. എ.സി റോഡിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ആദ്യം വെള്ളമെത്തുന്നത്​ മങ്കൊമ്പ് ഭാഗത്താണ്​. യാത്രക്കാരുടെ അരയറ്റം വെള്ളം മഴയത്തും അല്ലാത്തപ്പോഴും ഉണ്ടാകാറുണ്ട്​. വെള്ളത്തെ ഒരുപരിധിവരെ തടയുന്നതിന്​ മങ്കൊമ്പിലെ മൂലൻപൊക്കൻപറ മോട്ടോർതറയുടെ കാര്യവും പറയാതെവയ്യ. 24 മണിക്കൂറും ഈ മോട്ടോർതറ പ്രവർത്തിപ്പിക്കുന്നത്​ രാമങ്കരി ഇരുനൂറ്റിൽചിറയിൽ പുരുഷോത്തമാണ്​. അവധിയെടുക്കാതെ പത്തുവർഷമായി എ.സി റോഡ് സംരക്ഷണവുംമൂലം പൊങ്ങൻപറ പാടത്തെ 30 ഏക്കർ കൃഷി സംരക്ഷണവും പുരുഷോത്തമ​ൻെറ കൈകളിലാണ്​. സേവനത്തിനുള്ള ആനുകൂല്യം നൽകുന്നത്​ പാടശേഖര സമിതിയാണ്. ഒരു മഴയിൽ റോഡ് മുങ്ങന്നതും താഴ്ന്നനിലത്തെ കൃഷിസംരക്ഷണവും ഏറ്റെടുക്കുന്നതി​ൻെറ കൂലികൂടിയാണിത്​. കുട്ടനാട്ടിലെ മോട്ടോർതറയിലെ രാജാവ്​ കൂടിയാണ് മൂലൻപൊക്കൻപറ. മോട്ടോർതറ കേടായാൽ ഉദ്യോഗസ്ഥ സംഘം മിനിറ്റുകൾക്കുള്ളിൽ പാതിരാത്രിക്കായാലും ഓടിയെത്തും. കാരണം വെള്ളം പമ്പയാറ്റിലേക്ക് സദാ പമ്പ് ചെയ്തില്ലെങ്കിൽ എ.സി റോഡും മുപ്പ​േതക്കറിലെ കൃഷിയും വെള്ളം കൊണ്ടുപോകും. (അവസാനിച്ചു) APGMB2 purushothaman മോട്ടോർതറയിൽ ജോലിചെയ്യുന്ന കെ. പുരുഷോത്തമൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story