Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോൺഗ്രസ് ബ്ലോക്ക്...

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗത്തെ മർദിച്ചതായി പരാതി

text_fields
bookmark_border
ചാരുംമൂട്: പഞ്ചായത്ത് അംഗത്തി​ൻെറ ഭർത്താവായ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗത്തെ മുഖം മറച്ചെത്തിയ രണ്ടുപേർ മർദിച്ചതായി പരാതി. താമരക്കുളം പഞ്ചായത്ത് അംഗം അനില തോമസി​ൻെറ ഭർത്താവ് തോമസ് ഡേവിഡിനാണ് മർദനമേറ്റത്. ബുധനാഴ്ച രാവിലെ വീടിനു സമീപത്തെ പാൽ സൊസൈറ്റിയിൽ പാൽ വാങ്ങാൻ സ്കൂട്ടറിൽ പോകുമ്പോൾ റോഡിൽ കാത്തുനിന്ന രണ്ടുപേർ ചേർന്ന് ഇരുമ്പുവടികൊണ്ട് അടിച്ചതായാണ് പരാതി. അക്രമികളുടെ സ്കൂട്ടറി​ൻെറ നമ്പർ പ്ലേറ്റും മറച്ചിരുന്നതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ ഡേവിഡ് നൂറനാ​ട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റിയും താമരക്കുളം മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ പി.ബി. ഹരികുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ്​ ജി. വേണു, പി. രഘു, എം.ഇ. ജോർജ്, കെ.എൻ. അശോക് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story