Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാക്​സിൻ ചലഞ്ച്​; ചേതന...

വാക്​സിൻ ചലഞ്ച്​; ചേതന സൊസൈറ്റി ഒരുലക്ഷം നൽകി

text_fields
bookmark_border
ആലപ്പുഴ: അമ്പലപ്പുഴ ചേതന പാലിയേറ്റിവ് കെയർ സൊസൈറ്റി കോവിഡ് വാക്‌സിൻ ചലഞ്ചി​ൻെറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി. നിയുക്ത എം.എൽ.എയും സൊസൈറ്റി സെക്രട്ടറിയുമായ എച്ച്. സലാം കലക്ടർ എ. അലക്‌സാണ്ടറിനാണ് ചെക്ക് കൈമാറിയത്. ഇടതുപക്ഷം ഹൃദയപക്ഷം നവമാധ്യമ കൂട്ടായ്മ 250 ഡോസ് വാക്‌സിൻ വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 75,000 രൂപയുടെ ചെക്കും കൈമാറി. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.ജി. സൈറസ്, ചേതന പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രസിഡൻറ്​്​ എ. ഓമനക്കുട്ടൻ, സി. ഷാംജി, എ.പി. ഗുരുലാൽ, അജയ് സുധീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ചിത്രമുണ്ട് AP CHETHANA PALIETIVE ചേതന പാലിയേറ്റിവ് കെയർ സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ നൽകിയ ഒരു ലക്ഷം രൂപ അമ്പലപ്പുഴ നിയുക്ത എം.എൽ.എ എച്ച്. സലാം കലക്ടർ എ. അലക്സാണ്ടറിന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story