Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൂന്ന് മാസത്തിനകം...

മൂന്ന് മാസത്തിനകം എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കും -തോമസ് കെ. തോമസ്

text_fields
bookmark_border
ആലപ്പുഴ: കുട്ടനാട്ടിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനാകും പ്രഥമ പരിഗണനയെന്ന് നിയുക്ത എം.എൽ.എ തോമസ് കെ. തോമസ്. മണ്ഡലത്തിലെ പതിമൂന്ന് പഞ്ചായത്തുകളിലെയും വിഷയങ്ങൾ ഒരു പോലെ കാണും. കൈയിൽനിന്ന് പണം മുടക്കി മണ്ഡലത്തിൽ ഇതിനകം പലതും ചെയ്തിട്ടുണ്ട്. ആവശ്യമറിഞ്ഞ് കുട്ടനാട്ടുകാരെ സഹായിച്ചതിലുള്ള അവരുടെ നന്ദിയാണ് ത​ൻെറ ‌ വിജയം. പണം നൽകി വോട്ട് വാങ്ങിയെന്ന്​ പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണ്​. വെള്ളത്തിനും വഴിക്കും തോട് വൃത്തിയാക്കുന്നതിനും തുരുത്തുകളിൽ കൽകെട്ടുകൾ നടത്തുന്നതിനും മണ്ഡലത്തിലെ ജനങ്ങൾ അലയേണ്ടിവരില്ല.സംസ്​ഥാനത്തി​ൻെറ സാമ്പത്തിക ഭദ്രതക്ക്​ പുറമെ നയിക്കാൻ നല്ല മുഖ്യമന്ത്രിയുള്ളതും നമ്മുടെ കരുത്താണെന്ന്​ തോമസ് കെ. തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു. കുട്ടനാട് ചേന്നങ്കരിയിൽ വെട്ടിക്കോട്ട് കളത്തിൽ പറമ്പിൽ പരേതരായ വി.സി. തോമസി​​ൻെറയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ്​ തോമസ്​ കെ. തോമസ്​. അന്തരിച്ച മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായിരുന്ന തോമസ് ചാണ്ടിയുടെ ​മൂത്ത സഹോദരനാണ്​. എൻ.സി.പി സംസ്ഥാന സമിതിയംഗവുമാണ്​. കോട്ടയം സി.എം.എസ് ഹൈസ്കൂളിലും ചേന്നങ്കരി ദേവമാതാ സ്കൂളിലുമായി പത്താം ക്ലാസ് പഠനം. ആലപ്പുഴ ഐ.ടി.സിയിൽനിന്ന്​ മെക്കാനിക്കൽ കോഴ്സ് പൂർത്തിയാക്കിയശേഷം പുണെ, മുബൈ എന്നിവിടങ്ങളിൽനിന്ന് ഡിപ്ലോമ നേടി. 1980ൽ കുവൈത്തിൽ സഹോദര​ൻെറ സ്ഥാപനത്തിൽ ടെക്നീഷ്യനായി ജോലി തുടങ്ങി. തുടർന്ന് സഹോദരനുമായി ബിസിനസ് ആരംഭിച്ചു. കുവൈത്ത് കുട്ടനാട് അസോസിയേഷൻ പ്രസിഡൻറായിരുന്നു. ഭാര്യ കോട്ടയം നന്ദ്യാട്ട് കുടുംബാംഗം ഷേർളി തോമസ്. കുവൈത്തിലെ നാഷനൽ പെട്രോളിയം കമ്പിനി അഡ്മിനിസ്ട്രേറ്ററാണ്. മക്കൾ: ഡോ: ടിറ്റു കെ. തോമസ്, ഡോ. ടീന കെ. തോമസ്, ടിൻറു കെ. തോമസ്. മരുമക്കൾ: ഡോ. ശ്രുതി ടിറ്റു, മാൽക്കം, സിറിൽ ഫിലിപ്പ്. (തിങ്കളാഴ്​ചത്തെ 'മാധ്യമ'ത്തിൽ നിയുക്ത എം.എൽ.എയുടെ വിവരങ്ങൾ നൽകിയതിൽ തെറ്റു വന്നതിൽ ഖേദിക്കുന്നു) പടം തോമസ് കെ. തോമസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story