Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനഗരഹൃദയത്തിലെ...

നഗരഹൃദയത്തിലെ ഫാക്ടറിയിൽ തീപിടിച്ചു

text_fields
bookmark_border
കേരള സ്​റ്റേ കയർ മെഷിനറി മാനുഫാക്‌ചറിങ്​ കമ്പനിയിലെ സ്​റ്റോർ റൂമിൽനിന്നാണ് തീപടർന്നത് ആലപ്പുഴ: ജില്ല കോടതിക്ക്​്​ എതിർവശത്ത് എസ്​.ഡി.വി സെൻട്രൽ സ്കൂളിന് സമീപം സ്ഥിതിചെയ്യുന്ന കേരള സ്​റ്റേറ്റ് കയർ മെഷിനറി മാനുഫാക്‌ചറിങ്​ കമ്പനിക്ക്​ തീപിടിച്ചു. ചൊവ്വാഴ്​ച വൈകീട്ട് അഞ്ചിനാണ്​ സംഭവം. കയർ വ്യവസായത്തിന് ആവശ്യമായ മെഷിനറികൾ നിർമിച്ചുനൽകുന്ന സർക്കാർ പൊതുമേഖല സ്ഥാപനമാണിത്. മെഷിനറി ഉൽപാദിപ്പിക്കുന്ന പ്രധാന ഗാരേജിന് അക​െത്ത സ്​റ്റോർ റൂമിൽനിന്നാണ് തീ പടർന്നത്. സ്​റ്റോർ റൂമിന് മുകളിൽ സ്​റ്റോറേജ് സൗകര്യം വർധിപ്പിക്കാൻ ഇരുമ്പ് പൈപ്പുകൾകൊണ്ട് മേൽത്തട്ട് നിർമാണം നടക്കുന്നതിനി​െടയാണ് തീപിടിത്തം. മുകൾത്തട്ടിൽ വെൽഡ് ചെയ്യുന്നതിനി​െട സ്​റ്റോർ റൂമിലേക്ക്​ തീപ്പൊരി തെറിച്ചതാകാം കാരണമെന്നാണ് അനുമാനം. തീ ആളിപ്പടർന്നപ്പോൾതന്നെ വെൽഡിങ്​ തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. ഫാക്ടറിയുടെ മറ്റുഭാഗങ്ങളിലേക്ക്​ തീ പടർന്നുപിടിക്കും മുമ്പ്​ ആലപ്പുഴ അഗ്​നിരക്ഷാ സേനയെത്തി നിയന്ത്രണവിധേയമാക്കി. കയർ മെഷിനറികളുടെ നിർമാണസാമഗ്രികളായ വലിയ മോട്ടോറുകൾ, ഗിയർ ബോക്സുകൾ, വിവിധ തരം ബയറിങ്ങുകൾ, കപ്പികൾ, ഓയിൽ, പെയിൻറ്, തിന്നർ മുതലായവ സൂക്ഷിച്ചിരിന്ന വലിയ സ്​റ്റോർ റൂമിനാണ് തീ പടർന്നത്. നേരിട്ട് വെള്ളം ഉപയോഗിച്ചാൽ തീ ആളിപ്പടരുമെന്നതിനാൽ അഗ്​നിരക്ഷാസേന ഫോം ഉപയോഗിച്ചാണ് അണച്ചത്. ആലപ്പുഴ സ്​റ്റേഷൻ ഓഫിസർ ഡി. ബൈജുവി​ൻെറ നേതൃത്വത്തിൽ ആലപ്പുഴ അഗ്​നിരക്ഷാ നിലയത്തിലെ ജീവനക്കാരാണ് തീ അണച്ചത്. ഒരു മൊബൈൽ ടാങ്ക് യൂനിറ്റും ഒരു ഫോം ടെൻഡറും പ്രവർത്തിപ്പിച്ചാണ് തീ അണച്ചത്. ആധുനിക കയർ മെഷിനറികൾ നിർമിച്ചുനൽകുന്ന ഈ ഫാക്ടറി രണ്ടേക്കറിലേറെയുള്ള വളപ്പിലാണ് സ്ഥിതി ചെയ്യുന്നത്. 280 തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story