Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപഠനവൈകല്യം മാറ്റാൻ...

പഠനവൈകല്യം മാറ്റാൻ കൗൺസലിങ്ങിന്​​ വിട്ട പിതാവിനെതിരെ മകളുടെ പരാതി

text_fields
bookmark_border
വനിത കമീഷൻ മെഗാ അദാലത്തിൽ 75 കേസുകൾ പരിഗണിച്ചതിൽ 18 എണ്ണം തീർപ്പാക്കി ആലപ്പുഴ: പഠനവൈകല്യം മാറ്റാൻ കൗൺസലിങ്ങിന്​ വിട്ട പിതാവിനെതിരെ എൻജിനീയറിങ്​ വിദ്യാർഥിനിയുടെ പരാതി. ജില്ല പഞ്ചായത്ത്​ ഹാളിൽ നടന്ന വനിത കമീഷൻ മെഗാ അദാലത്തിലാണ്​ വിദ്യാർഥിനിയെ​ ചികിത്സിച്ച ഡോക്​ടറുടെ പ്രേരണയിൽ​ മകൾ പരാതി നൽകിയത്​. നൂറനാട്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം. പ്ലസ്​ ടു കഴിഞ്ഞശേഷം മകൾ പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന തോന്നലിലാണ്​ പിതാവ്​ സൃഹുത്തായ ഡോക്​ടറെ​ കൗൺസലിങ്ങിന്​ സമീപിച്ചത്​. 55കാരനായ ഡോക്​ടർ മകളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന്​​ കാട്ടി പിതാവ്​ ഹൈകോടതിയിൽ ഹേബിയസ്​ കോർപസ്​ ഫയൽ ചെയ്​തു. ഇതിനുപിന്നാലെയാണ്​ മകൾ പിതാവിനെതിരെ പരാതിയുമായി കമീഷനെ സമീപിച്ചത്​. അദാലത്തിൽ പിതാവ്​ മാത്രമാണ്​ ഹാജരായത്​. രണ്ട്​ കുട്ടികളുടെ പിതാവായ ഡോക്​ടറും പരാതിക്കാരിയും എത്തിയിരുന്നില്ല. കുടുംബസമേതം ഇപ്പോഴും ഒന്നിച്ചാണ്​ താമസിക്കുന്നതെന്നും അത്തരത്തിൽ സംഭവങ്ങളില്ലെന്നും കമീഷനോട്​ ​വിവരിച്ചു. പിതാവിൽനിന്ന്​ കിട്ടിയ വിവരങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ വനിത കമീഷൻ പൊലീസിനെ ചുമതല​പ്പെടുത്തി. കുട്ടികളുടെ പലവിധ പ്രശ്​നങ്ങൾ ആദ്യംകേൾക്കേണ്ടതും പരിഹരിക്കേണ്ടതും മാതാപിതാക്കളാണെന്ന്​ കമീഷൻ അംഗങ്ങളായ അഡ്വ. എം.എസ്​. താര, ഷാഹിദ കമാൽ എന്നിവർ വിലയിരുത്തി. അതിനുശേഷം മാത്രമേ കൗൺസലിങ് അടക്കമുള്ളവക്ക്​ മറ്റുള്ളവരെ സമീപി​ക്കാവൂവെന്നും ഇവർ ചൂണ്ടിക്കാട്ടി. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന രണ്ട്​ കുട്ടികളുടെ മാതാവായ വീട്ടമ്മയുടെ​ വസ്​തു വിറ്റുകിട്ടിയ 10 ലക്ഷം രൂപ പ്രവാസി മലയാളി തട്ടിയെടുത്തതായും പരാതിയെത്തി. വിദേശത്ത്​ ജോലി നൽകാൻ സഹായിക്കാമെന്ന്​ പറഞ്ഞാണ്​ ഇയാൾ സൗഹൃദം സ്ഥാപിച്ചത്​. ക​ുവൈത്തിൽ ഒമ്പതുമാസം ജോലി തരപ്പെടുത്തിയെങ്കിലും പിന്നീട്​ മടങ്ങി. വീണ്ടും മറ്റൊരു രാജ്യത്തേക്ക്​ വീട്ടമ്മയെ കൊണ്ടുപോകാൻ വിസ തരപ്പെടുത്തുന്നതി​ൻെറ ഭാഗമായാണ്​ ബാങ്ക്​ അക്കൗണ്ടിലൂടെ പണം കടംവാങ്ങിയത്​. തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. പകരമായി ഇയാളുടെ പഴയ വീട്ടിൽ താമസിപ്പിച്ചെങ്കിലും ഇറക്കിവിടാൻ നിരന്തരം ഉപദ്രവമാണെന്നും പരാതിയിൽ പറയുന്നു. ഭർത്താവി​ൻെറ ലൈംഗിക വൈകൃതങ്ങൾക്ക്​ വിധേയമാകാത്തതിന്​ പീഡിപ്പിച്ചതായും മക്ക​െള കാണാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു യുവതിയുടെ പരാതി. ഇതി​ൻെറ പേരിൽ ഒടിഞ്ഞ കൈയിലിട്ടിരുന്ന സ്​റ്റീൽ കമ്പിപോല​ും തകർത്തു. ഇതുമായി ബന്ധപ്പെട്ട വിഡിയോയും സന്ദേശങ്ങളും കമീഷന്​ മുന്നിൽ ഹാജരാക്കി. കുട്ടികളുടെ സംരക്ഷണച്ചുമതല ചൈൽഡ്​ വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കണമെന്ന്​ കമീഷൻ നിർദേശിച്ചു. ആകെ 75 കേസാണ്​ പരിഗണിച്ചത്​. ഇതിൽ 18 പരാതികൾ തീർപ്പാക്കി. എ​ട്ടെണ്ണത്തിൽ പൊലീസിന്​ റിപ്പോർട്ട്​ തേടി. മൂന്നെണ്ണം കൗൺസലിങ്ങിന്​ വിട്ടു. മറ്റുള്ളവ അടുത്ത സിറ്റിങ്ങി​േലക്ക്​ മാറ്റി. അദാലത്ത്​ ചൊവ്വാഴ്​ചയും തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story