Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൃക്ക മാറ്റിവെക്കൽ...

വൃക്ക മാറ്റിവെക്കൽ ശസ്​ത്രക്രിയ: ഹാരിസിന്​ ജീവിക്കാൻ സമൂഹത്തി​െൻറ നന്മ വേണം

text_fields
bookmark_border
വൃക്ക മാറ്റിവെക്കൽ ശസ്​ത്രക്രിയ: ഹാരിസിന്​ ജീവിക്കാൻ സമൂഹത്തി​ൻെറ നന്മ വേണം ആലപ്പുഴ: മൂന്ന്​ കുട്ടികളുടെ പിതാവായ ഹാരിസ്​ വൃക്ക മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ സഹായം തേടുന്നു. വട്ടയാൽ വാർഡിലെ ഇല്ലിക്കൽ പുരയിടത്തിലെ 40കാരൻ 11 വർഷമായി വൃക്കസംബന്ധ ചികിത്സയിൽ ആയിരുന്നു. കൂലിപ്പണിക്കാരനായ ഹാരിസിനോട്​ കഴിഞ്ഞവർഷം ഡോക്​ടർ വൃക്ക മാറ്റിവെക്കാൻ നിർ​േദശിക്കുകയായിരുന്നു. വയോമാതാവും ഭാര്യയും മൂന്ന്​ ചെറിയ കുട്ടികളും അടങ്ങുന്ന ഹാരിസി​ൻെറ കുടുംബത്തിന്​ ചികിത്സ ​െചലവായ 35 ലക്ഷം സ്വപ്​നം കാണാൻപോലും കഴിയില്ല​. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ വാടകവീട്ടിൽ കഴിയുന്ന കുടുംബം ഹാരിസിന്​ കിട്ടുന്ന ചെറിയ വരുമാനംകൊണ്ടാണ്​ ജീവിച്ചുവന്നിരുന്നത്​. വാർഡ്​ കൗൺസിലർ ഇല്ലിക്കൽ കുഞ്ഞുമോൻ ചെയർമാനും വി.ജി. വിഷ്​ണു ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപവത്​കരിച്ച്​ ഞായറാഴ്​ച മുതൽ ധനശേഖരണം ആരംഭിക്കുകയാണ്​. മന്ത്രി ജി. സുധാകരനാണ്​ മുഖ്യരക്ഷാധികാരി, മറ്റ്​ രക്ഷാധികാരികൾ നഗരസഭ ചെയർപേഴ്​സൻ സൗമ്യരാജ്​, മത്സ്യഫെഡ്​ ചെയർമാൻ പി.പി. ചിത്തരഞ്​ജൻ, ലജ്​നത്തുൽ മുഹമ്മദീയ പ്രസിഡൻറ്​ എ.എം. നസീർ എന്നിവരാണ്​. ഭാര്യ അനീസയുടെ പേരിൽ സൗത്ത്​ ഇന്ത്യൻ ബാങ്കിൽ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട്​ നമ്പർ: 0445053000070175. ഐ.എഫ്​.എസ്​.സി: SIBL0000445. ഫോ​േട്ടാ ക്യാപ്പ്​. ഹാരിസ്​
Show Full Article
TAGS:
Next Story