Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവർഗീയധ്രുവീകരണ...

വർഗീയധ്രുവീകരണ ശ്രമങ്ങളിൽനിന്ന് സി.പി.എം പിന്മാറണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
ആലപ്പുഴ: ഭരണത്തുടർച്ചക്കുവേണ്ടി വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന ശ്രമങ്ങളിൽനിന്ന് സി.പി.എം പിന്മാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് പറഞ്ഞു. ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്​ലിം ഭീതി പരത്തി മതസമൂഹങ്ങളെ ഭിന്നിപ്പിക്കാനാണ് സി.പി.എം ശ്രമിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലും ഈ തന്ത്രം പയറ്റാനാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നത്. വെൽഫെയർ പാർട്ടിയെ ഭീകരവത്​കരിക്കാൻ ശ്രമിച്ചിട്ടും ത്രിതല തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് പാർട്ടി നേടിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ്​ നാസർ ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്​മാൻ, ജില്ല സെക്രട്ടറി സബീർ ഖാൻ, ജനറൽ സെക്രട്ടറി മോഹൻ സി. മാവേലിക്കര എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story