Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'ആറാട്ടുപുഴ...

'ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവഗണിക്കുന്നു'

text_fields
bookmark_border
കായംകുളം: നവോത്ഥാന നായകരെക്കുറിച്ച് ആവേശം കൊള്ളുകയും അവശജനതയെക്കുറിച്ച് വാതോരാതെ പറയുകയും ചെയ്യുന്ന ഭരണാധികാരികള്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവഗണിക്കുകയാണെന്ന് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ സ്മാരക ട്രസ്​റ്റ്​ അഭിപ്രായപ്പെട്ടു. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 196ാം ജയന്തിയോടനുബന്ധിച്ച്, 'കേരള നവോത്ഥാനത്തില്‍ വേലായുധപ്പണിക്കരുടെ സ്ഥാനം' എന്ന വിഷയത്തില്‍ അദ്ദേഹത്തി​ൻെറ പിതാവി​ൻെറ വീടായ എരുവ കുറ്റിത്തറയില്‍ നടന്ന ചരിത്ര സെമിനാറിലാണ് ഈ നിലപാട്​ ഉയര്‍ന്നത്. ബജറ്റില്‍ ഒരുകോടി രൂപ അനുവദിച്ചതായി പ്രസ്താവന വന്നതല്ലാതെ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തി​ൻെറ ത്യാഗോജ്ജ്വല ജീവിതം പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തുന്നതിന്​ നടപടി എടുത്തിട്ടില്ല. ആറാട്ടുപുഴയിലെ തറവാട്ട് വീട് ഏറ്റെടുത്ത്​ സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ നിസ്സംഗത തുടരുന്നു. കേരളത്തിലാദ്യമായി കാര്‍ഷിക പണിമുടക്ക് വിജയകരമായി നടന്ന പത്തിയൂരില്‍ അദ്ദേഹത്തിന് സ്മാരകം വേണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. ട്രസ്​റ്റ്​ ചെയര്‍മാന്‍ ഡോ. ബാലചന്ദ്രപ്പണിക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൈനകരി വിക്രമന്‍ മുഖ്യപ്രഭാഷണം നടത്തി. എരുവ പ്രഭാഷ് പ്രമേയം അവതരിപ്പിച്ചു. സുരേഷ് എസ്​.പി.എല്‍, സുരേഷ് വര്‍ക്കല, വിഷ്ണു എന്നിവർ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡി. അശ്വനീദേവ്, വി. മുരളീധരന്‍, കെ. രാജേന്ദ്രന്‍, ഷനൂജ്, ആദര്‍ശ്, ഹരികുമാര്‍ ഇളയിടത്ത്, പ്രഫ. ചന്ദ്രസേനന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം: AP63 Velayudha Panicker ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ സ്മാരക ട്രസ്​റ്റി​ൻെറ നേതൃത്വത്തിൽ നടന്ന ചരിത്ര സെമിനാർ ചെയര്‍മാന്‍ ഡോ. ബാലചന്ദ്രപ്പണിക്കര്‍ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story