Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതിയറ്ററുകൾ ഇന്ന്​...

തിയറ്ററുകൾ ഇന്ന്​ തുറക്കും; സന്തോഷം വെള്ളിത്തിരയിലേക്ക്​

text_fields
bookmark_border
ആദ്യസിനിമ വിജയ്​ നായകനായ 'മാസ്​റ്റർ' ആലപ്പുഴ: നീണ്ടനാളത്തെ കാത്തിരിപ്പിന്​ വിരാമമിട്ട്​ തിയറ്ററുകൾ ബുധനാഴ്​ച​ തുറക്കും. സിനിമാക്കാരുടെ സ്വന്തം നാടായ ജില്ലയിൽ തിയറ്ററുകൾ തുറക്കുന്നത്​ സന്തോഷത്തി​ൻെറ വെള്ളിത്തിരയിലേക്കാണ്​. കോവിഡ്​ വ്യാപനത്തിൽ മാർച്ച്​ 10നാണ്​ തിയറ്ററുകൾ പൂട്ടിയത്​. പൃഥിരാജും ബിജുമേനോനും പ്രധാനകഥാപാത്രമായെത്തിയ 'അയ്യപ്പനും കോശിയും' ടൊവിനോ നായകനായ ഫോറൻസിക്കുമാണ്​ അവസാനമായി തിയറ്ററിൽ ഓടിയ ച​ിത്രങ്ങൾ. സർക്കാറി​ൻെറ ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ തിയറ്ററുകൾ തുറക്കുന്നതിന്​ മുന്നോടിയായി ​ജീവനക്കാർ അവസാനവട്ട ക്രമീകരണം പൂർത്തിയായതായി മാനേജർ കണ്ണസ്വാമി 'മാധ്യമ' ത്തോട്​ പറഞ്ഞു. ആദ്യദിനത്തിൽ വിജയ്​ നായകനായ തമിഴ്​ സിനിമ മാസ്​റ്റാണ്​​ പ്രദർശനത്തിനെത്തുന്നത്​. സാമൂഹിക അകലം പാലിച്ച്​​ ക്യൂ അടക്കമുള്ള സംവിധാനത്തിന്​ പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്​. കോവിഡ്​ അടച്ചുപൂട്ടലിന്​ പിന്നാലെ ടിക്കറ്റ്​ നിരക്കിലും നേരിയ കുറവുണ്ട്​​. 125 രൂപയുടെ ടിക്കറ്റിന്​ ​113 രൂപയാണ്​ ഈടാക്കുന്നത്​. ഓൺലൈൻ വഴിയും അല്ലാതെയും എത്തുന്നവർക്ക്​ സുരക്ഷയൊരുക്കാൻ തെർമൽ സ്​കാനർ, സാനിറ്റൈസർ എന്നിവയുണ്ട്​. പേര്​, മൊബൈൽഫോൺ എന്നിവ രേഖപ്പെടുത്തും. അതിനുശേഷം തെർമൽ സ്​കാനറിന്​ വിധേയമാക്കി സാനിറ്റൈസർ പുരട്ടിയശേഷമാണ്​ പ്രേക്ഷകരെ കടത്തിവിടുക. ​രണ്ട്​ തിയറ്ററുകളിലായി ആകെ 610 സീറ്റുകളാണുള്ളത്​. എന്നാൽ, കോവിഡ്​ മാനദണ്ഡമനുസരിച്ച്​ 50 ശതമാനം പേർക്ക്​ മാത്രമാണ്​ പ്രവേശനം​. ഇതനുസരിച്ച്​ 305പേർക്ക്​ ഒരേസമയം​ സിനിമകാണാനാകും. ഒരുസീറ്റ്​ ഇടവിട്ടാണ്​ ഇരിപ്പിടം ക്രമീകരിച്ചിട്ടുള്ളത്​. ഇതിനായി സ്​റ്റിക്കറും പതിച്ചിട്ടുണ്ട്​. ഓരോ പ്രദർശനത്തിനുശേഷം അണുമുക്തമാക്കും. ചൊവ്വാഴ്​ച തിയറ്ററുകളിൽ ട്രയൽറൺ നടത്തി. തിയറ്ററുകൾ സജീവമാകുന്നതോടെ േപ്രക്ഷകരും തിയറ്റർ ഉടമകളും സിനിമ പ്രവർത്തകരും വലിയ പ്രതീക്ഷയിലാണ്. ചിത്രം: BT1 -ഇനി വെള്ളിത്തിര... കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി 10 മാസമായി അടഞ്ഞുകിടന്ന സിനിമ തിയറ്ററുകൾ തുറക്കുന്നതി​ൻെറ ഭാഗമായി ആലപ്പുഴ കൈരളി തിയറ്ററിൽ അവസാനവട്ട തയാറെടുപ്പുകളുടെ ഭാഗമായി പ്രോജക്ടറിൽ സിനിമയുടെ ട്രെയ്​ലർ പ്രദർശിപ്പിച്ചപ്പോൾ -ബിമൽ തമ്പി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story