Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅഭയ കേസ്​...

അഭയ കേസ്​ സാക്ഷികളോട്​​ സമൂഹം കടപ്പെട്ടിരിക്കുന്നു -വനിത കമീഷൻ

text_fields
bookmark_border
ആലപ്പുഴ: 28വർഷത്തിനുശേഷം അഭയകേസ്​ വിധിയിൽ അടിച്ചമർത്തപ്പെടുന്ന സ്ത്രീ സമൂഹത്തിനായി നിലകൊണ്ട സാക്ഷികളോട് സമൂഹം കടപ്പെട്ടിരിക്കുകയാണെന്ന് വനിത കമീഷൻ അംഗങ്ങളായ അഡ്വ. എം.എസ്. താര, ഷിജി ശിവജി എന്നിവർ പറഞ്ഞു. ജില്ല പഞ്ചായത്ത്​ ഹാളിൽ നടന്ന വനിത കമീഷൻ അദാലത്തിൽ കേസുകൾ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. കുടുംബബന്ധങ്ങളിലെ പൊരുത്തക്കേടുകൾ വ്യക്തിവൈകല്യമുള്ള തലമുറയെ സൃഷ്​ടിക്കും. പരിഹരിക്കപ്പെടാവുന്ന പലപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന രീതി മൂലമാണ് കുടുംബബന്ധങ്ങളുടെ തകർച്ചയിലേക്ക് എത്തുന്നത്. കുടുംബങ്ങൾ തകരുന്നത് മൂലം നിരാലംബരായി മാറുന്നത് ആ കുടുംബത്തിലെ കുട്ടികളാണെന്ന് അംഗങ്ങൾ വിലയിരുത്തി. ആകെ 76 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 18 എണ്ണം തീർപ്പാക്കാനായി. 12 പരാതികൾ പൊലീസ്​ റിപ്പോർട്ടിനായും മൂന്നെണ്ണം കൗൺസലിങ്ങിനും അയച്ചു. ബാക്കിയുള്ള 43 പരാതികൾ ജനുവരി 18,19 തീയതികളിൽ നടത്തുന്ന അദാലത്തിൽ കമീഷൻ പരിഗണിക്കും. ലീഗിനെ ജനം കൈവിട്ടു -പി.ഡി.പി ആലപ്പുഴ: മുസ്​ലിം ലീഗിന് ആലപ്പുഴ നഗരസഭയിലടക്കം പ്രാതിനിധ്യമില്ലാതെപോയത്​ കഴിഞ്ഞ തവണ വാർഡിൽപോലും വികസനവും ജനക്ഷേമകാര്യങ്ങളും നടപ്പാക്കാൻ കഴിയാത്തതിനാലാണെന്ന്​ പി.ഡി.പി ജില്ല സെക്രട്ടറി അൻസാരി ആലപ്പുഴ. തെരഞ്ഞെടുപ്പിൽ ലീഗി​ൻെറ പ്രവർത്തന മികവ് മോശമായതിൽ മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് തലയൂരാനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:
Next Story