Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡി.വൈ.എഫ്​.ഐ...

ഡി.വൈ.എഫ്​.ഐ പ്രവർത്തകന്​ മർദനമേറ്റു

text_fields
bookmark_border
ചാരുംമൂട്: ഡി.വൈ.എഫ്.ഐ പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു. കുടശ്ശനാട് പാരോളിൽ വീട്ടിൽ അഖിലിനെ (23) സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി. അഖിൽ ഇടപ്പോണിലെ ആശുപത്രിയിൽ ചികിത്സ തേടി. എൽ.ഡി.എഫി​ൻെറ തെരഞ്ഞെടുപ്പുസാമഗ്രികൾ അഴിച്ചുമാറ്റി കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന അനുജൻ അമലിനെയും സംഘം മർദിച്ചതായും പരാതിയിൽ പറയുന്നു. വാഹനാപകടം: സ്​കൂട്ടർ യാത്രികന്​ പരിക്ക്​ ഹരിപ്പാട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. ചെറുതന മേരിസദനത്തിൽ മാത്തൻ മാത്യുവിനാണ് (69) പരിക്കേറ്റത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കരുവാറ്റ എൻ.എസ്.എസ് ഹൈസ്കൂളിന് സമീപം ശനിയാഴ്ച വൈകീട്ട്​ 4.50നായിരുന്നു അപകടം. ഇടറോഡിൽനിന്ന്​ സ്കൂട്ടർ യാത്രികൻ ദേശീയപാതയിലേക്ക് കടക്കുമ്പോഴായിരുന്നു അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story