Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right​പ്രതിസന്ധിയിൽ തളരാതെ...

​പ്രതിസന്ധിയിൽ തളരാതെ ക്രിസ്​മസ്​ വിപണി ഉണർന്നു

text_fields
bookmark_border
നക്ഷത്രക്കച്ചവടത്തിൽ കൗതുകമില്ല ആലപ്പുഴ: കോവിഡ്​ പ്രതിസന്ധിയിലും ക്രിസ്​മസ്​ വിപണി ഉണർന്നു. നഗരത്തിലെ മിക്ക കടകൾക്ക്​ മുന്നിലും കണ്ണഞ്ചിപ്പിക്കുന്ന എൽ.ഇ.ഡി ബൾബുകളും നക്ഷത്രങ്ങളും മിന്നിത്തിളങ്ങുകയാണ്​. വിസ്​മയം തീർക്കുന്ന എൽ.ഇ.ഡി നക്ഷ​ത്രങ്ങളാണ്​ ഇക്കുറി താരങ്ങൾ.​ വില അൽപം കൂടുതലാണെങ്കിലും വീടുകൾ അലങ്കരിക്കുന്ന എൽ.ഇ.ഡി ബൾബുകൾക്കാണ്​ ആവശ്യക്കാർ ഏറെ. 110 മുതൽ 450 രൂപ വരെയാണ്​ ഇവയുടെ വില. ഇതിനൊപ്പം ക്രിസ്​മസ്​ ട്രീ, അലങ്കാരങ്ങൾ, പുൽക്കൂട്​, സാന്താക്ലോസ്​ മുഖംമൂടി അടക്കമുള്ള പ്രാദേശിക ഉൽപന്നങ്ങളാണ്​ വിപണിയിലുള്ളത്​. ​പേപ്പർ നക്ഷത്രങ്ങൾക്ക്​ 10മുതൽ 300 രൂപ വരെയാണ്​ വില. 20 മുതൽ 120രൂപ വരെയാണ്​ സാ​ന്താക്ലോസ്​ മുഖംമൂടിയുടെ നിരക്ക്​. ആഘോഷരാവുകൾക്ക് നി​റം പകരുന്ന നക്ഷത്രങ്ങളുടെ വി​പണി​യി​ൽ കാര്യമായ കൗതുകമില്ല. കഴി​ഞ്ഞതവണ അവതരി​പ്പി​ച്ച അതേ ഇനങ്ങളാണ്​ ഇക്കുറിയുള്ളത്​. അതിൽ പലതും കിട്ടാനുമില്ല. കഴിഞ്ഞവർഷം സീസണി​ൻെറ ആദ്യവാരം മുതൽ നക്ഷത്രം അടക്കമുള്ള വസ്​തുക്കൾ തേടി കടകളിൽ തിരക്കുണ്ടായിരുന്നു. പുതിയ ട്രെൻഡുകൾ ഇല്ലാത്തതിനാൽ വരുന്ന ആഴ്​ച കൂടുതൽ ആവശ്യക്കാർ എത്തുമെന്ന പ്രതീക്ഷയിലാണ്​ കച്ചവടക്കാർ. പുൽക്കൂടുകളും ക്രിസ്മസ്ട്രീയും പതിവുപോലെ റെഡി​േമഡായി കിട്ടുന്നുണ്ട്​. ഇവക്ക്​ 200 മുതൽ 550 രൂപവരെയാണ്​ വില. പ്രാദേശികമായി നിർമിച്ച പേപ്പർ അലങ്കാരങ്ങളാണ് കൂടുതലും. കോവിഡ്​ പശ്ചാത്തലത്തിൽ കരോൾസംഘം, ക്രിസ്മസ് മത്സരം, പള്ളികളിലെ ആഘോഷങ്ങൾ എന്നിവയില്ലാത്തതിനാൽ കച്ചവടത്തിൽ വൻ ഇടിവുണ്ടാകുമെന്ന ആശങ്കയുണ്ട്​. ചിത്രം: bt1, bt2
Show Full Article
TAGS:
Next Story