Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതീരദേശ മേഖലയിൽ കനത്ത...

തീരദേശ മേഖലയിൽ കനത്ത പോളിങ്​

text_fields
bookmark_border
തുറവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഗ്രാമപ്രദേശങ്ങളിൽ കനത്ത പോളിങ്​ രേഖപ്പെടുത്തി. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. 80 ശതമാനത്തിലധികം വോട്ടിങ്ങാണ് തീരദേശമേഖലയിൽ രേഖപ്പെടുത്തിയത്. ചില ബൂത്തുകളിൽ രാഷ്​ട്രീയപാർട്ടികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായെങ്കിലും പൊലീസി​ൻെറ സമയോചിത ഇടപെടൽ മൂലം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു. കടക്കരപ്പള്ളി പഞ്ചായത്തിലെ ഒരുബൂത്തിൽ കോവിഡ് ക്വാറൻറീനിൽ ഇരുന്ന ഒരുവ്യക്തി പോളിങ്​ ഏജൻറ് ആയതി​ൻെറ പേരിൽ വാക്​തർക്കം ഉണ്ടായെങ്കിലും പൊലീസും ആരോഗ്യപ്രവർത്തകരും എത്തി പ്രശ്നം പരിഹരിച്ച് ഒരുമണിക്കൂറോളം നിർത്തി​െവച്ചിരുന്ന വോട്ടിങ് പുനരാരംഭിച്ചു. വൈകീട്ട്​ ആറോടെ വോട്ടിങ്​ പൂർത്തീകരിച്ച് എ​േട്ടാടുകൂടി തുറവൂർ ടി.ഡി സ്കൂളിലെ സ്ട്രോങ്​ റൂമിലേക്ക് വോട്ടുയന്ത്രങ്ങൾ മാറ്റി. പോളിങ്​ സമയം അവസാനിച്ചശേഷവും വോട്ടർമാരുടെ നീണ്ട നിര ആറാട്ടുപുഴ: പോളിങ്​ സമയം അവസാനിച്ചശേഷവും വോട്ടർമാരുടെ വലിയ തിരക്കായിരുന്നു. പഞ്ചായത്ത്​ ഏഴാം വാർഡിലെ തറയിൽകടവ് വ്യാസ അരയ കരയോഗം ഓഫിസിലെ ബൂത്തിൽ ആറുമണിക്ക് ശേഷം ഇരുനൂറോളം പേരാണ് വോട്ടുചെയ്യാൻ ഉണ്ടായിരുന്നത്. 1350 വോട്ടർമാരുള്ള ഈ വാർഡിൽ ഒരു ബൂത്ത് മാത്രം ഉണ്ടായതാണ് വൈകാൻ പ്രധാന കാരണം. കൂടാതെ കയറാനും ഇറങ്ങാനും ഒരുവാതിൽ മാത്രമുള്ളതും അസൗകര്യങ്ങൾ സൃഷ്​ടിച്ചു. പോളിങ്​ വൈകിയത് ഈ വാർഡുകളിൽ ബഹളത്തിന്​ ഇടയാക്കി. കൈക്കുഞ്ഞുങ്ങളുമായിപോലും മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടിവന്നു. കൂടുതൽ പൊലീസുകാർ എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. 10, ഏഴ് വാർഡുകളിലും സമാന അവസ്ഥയായിരുന്നു. വനിതസ്ഥാനാർഥിയെ അധിക്ഷേപിച്ചു മാന്നാർ: പാവുക്കര രണ്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി സിന്ധു പ്രശോഭിനെ സി.പിഎം പ്രവർത്തകൻ അസഭ്യം പറയുകയും ജാതിപറഞ്ഞ് ആക്ഷേപിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. മാന്നാർ പൊലീസ് സ്​റ്റേഷനിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story