Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാന്നാറിൽ...

മാന്നാറിൽ അടവുനയങ്ങളുമായി പാർട്ടികൾ; ഭീഷണിയായി വിമതരും

text_fields
bookmark_border
മാന്നാർ: മാന്നാർ ​ഗ്രാമപഞ്ചായത്തിൽ 10 വർഷത്തെ ഭരണത്തുടർച്ച നിലനിർത്താനായി യു.ഡി.എഫും തിരികെ പിടിക്കാൻ എൽ.ഡി.എഫും നിർണായക ശക്തിയാകാൻ എൻ.ഡി.എയും പരമാവധി ശക്തി സമാഹരിച്ചതോടെ ചിത്രം അവ്യക്തം. 18 വാർഡിലായി 66 സ്ഥാനാർഥികളുണ്ട്​. 11 വാർഡിൽ ത്രികോണവും മൂന്ന് വാർഡിൽ വീതം ചതുഷ്​കോണവും പഞ്ചകോണ മത്സരങ്ങളാണ്. ടൗൺ അഞ്ചിൽ നാല് പാർട്ടിയുടെയും രണ്ട് സ്വതന്ത്രരുടെയും സജീവ സാന്നിധ്യവുംകൊണ്ട് പ്രവചനാതീതമാണ്​. പടിഞ്ഞാറൻ മേഖല പാവുക്കര ഒന്നാം വാർഡിൽ കോൺഗ്രസിന് രണ്ടും രണ്ടാം വാർഡിൽ സി.പി.എമ്മിന്​ രണ്ടും മൂന്നിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും കുട്ടമ്പേരൂർ 13ൽ കേരള കോൺഗ്രസ്​ ജോസഫ് ഗ്രൂപ്പിനും വിമതരുണ്ട്. 16ൽ യു.ഡി.എഫിലെ ആർ.എസ്.പിയുടെ പി.എൻ. നെടുവേലിക്കെതിരെ പ്രാദേശിക കോൺഗ്രസ്​ ഘടകങ്ങളുടേതായി യു.ഡി.എഫ് സ്വതന്ത്രനായി രഞ്​ജിത്ത് മഠത്തിലും എൽ.ഡി.എഫ്-എൻ.ഡി.എ സ്ഥാനാർഥികളായി വി.ആർ. ശിവപ്രസാദും കെ.ജി. ശിവപ്രസാദുമാണ്. നിലവി​െല സമിതിയിലെ വൈസ് പ്രസിഡൻറ്​ ഷൈന നവാസ് അഞ്ച്​ ജനറലിലും ബി.ജെ.പിയിലെ വിജയലക്ഷ്​മി ഏഴ്​ ജനറലിലും കെ.എ. ലെവൻ 15ലും അംഗങ്ങൾ വീണ്ടും ജനവിധി തേടുന്നു. 2010-15 കാലഘട്ടത്തിലെ കോൺഗ്രസ് മെംബർമാരായിരുന്ന വത്സല ബാലകൃഷ്ണൻ, മധു പുഴയോരം, അജിത്ത് പഴവൂർ, രാധാമണി ശശീന്ദ്രൻ, സുജിത്ത് ശ്രീരംഗം, സുനിൽ ശ്രദ്ധേയം, ലതിക ബാലസുന്ദരപ്പണിക്കർ, 2000ലെ മെംബർ എം.വി. സുരേഷ് കുമാർ എന്നിവർ ​വീണ്ടും ഗോദയിലുണ്ട്​. 2015ൽ വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പടലപ്പിണക്കങ്ങളിലൂടെ അവിശ്വാസങ്ങളില്ലാതെയാണ് ഐക്യമുന്നണി ഭരണം അവസാനിച്ചത്. കോൺഗ്രസ്-ഏഴ്​, മുസ്​ലിം ലീഗ് സ്വതന്ത്ര -ഒന്ന്​, കേരള കോൺഗ്രസ്​ ജോസഫ് -ഒന്ന്​, സി.പി.എം -അഞ്ച്​, സി.പി.ഐ -ഒന്ന്​, ബി.ജെ.പി -മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story