Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാന്നാറിൽ...

മാന്നാറിൽ യു.ഡി.എഫി​െൻറ പേരിൽ രണ്ട്​ സ്​ഥാനാർഥികൾ

text_fields
bookmark_border
മാന്നാറിൽ യു.ഡി.എഫി​ൻെറ പേരിൽ രണ്ട്​ സ്​ഥാനാർഥികൾ മാന്നാർ: മാവേലിക്കര ബ്ലോക്​ പഞ്ചായത്തിലെ മാന്നാർ ഡിവിഷനിൽ യു.ഡി.എഫിന്​ രണ്ട്​ സ്​ഥാനാർഥികൾ. കൈപ്പത്തി ചിഹ്​നത്തിൽ കോൺഗ്രസി​​ൻെറ അൻസിൽ അസീസ് ജനവിധി തേടു​േമ്പാൾ കേരള കോൺ​ഗ്രസ്​ ​േജാസഫ്​ വിഭാഗം സ്​ഥാനാർഥിയായി ചാക്കോ കയ്യത്രയും രംഗത്തുണ്ട്​​. ഡി.സി.സി അംഗീകരിച്ച സ്​ഥാനാർഥിയായാണ്​ അൻസിൽ രംഗത്ത്​ വരുന്നത്​. എന്നാൽ, പി.ജെ. ജോസഫ്​ പിന്തുണച്ച ത​ൻെറ സ്​ഥാനാർഥിത്വം യു.ഡി.എഫ്​ ജില്ല നേതൃത്വ തീരുമാനമനുസരിച്ചാണെന്ന്​ ചാക്കോയും അവകാശപ്പെടുന്നു. ഇടത്​ കോട്ടയായ ഇവിടെ 2010 ൽ യു.ഡി.എഫിന്​ സാധ്യത തെളിഞ്ഞതാണ്​. അന്ന്​ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി മുൻ ചെയർമാനും കേരള കോൺഗ്രസ്​ മാണി ജില്ല വൈസ് പ്രസിഡൻറുമായിരുന്ന ചാക്കോ കയ്യത്ര മത്സരിച്ചപ്പോൾ കോൺഗ്രസ് വിമത​ൻെറ സാന്നിധ്യംകൊണ്ട്​ സീറ്റ്​ കളഞ്ഞ്​ കുളിച്ചു. മുന്നണിത്തർക്കം യു.ഡി.എഫിന്​ കനത്ത ഭീഷണിയാണ്. കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം ശക്​തമല്ലാത്തതിനാൽ ചാക്കോയുടെ പ്രചാരണം ഏതാണ്ട്​ ഒറ്റക്കാണ്​. യു.ഡി.എഫ്​ അൻസി​ലിനോടൊപ്പമുണ്ട്​. അതേസമയം പ്രവാസി മലയാളി കൂടിയായ മുൻ കെ.എസ്.യു നേതാവ്​ അയൂബ് ഖാൻ മാന്നാർ മത്സരിക്കുന്നത്​ കോൺ​ഗ്രസിനെയാണ്​ പ്രതികൂലമായി ബാധിക്കുക. ആദ്യകാല കമ്യൂണിസ്​റ്റ്​ കുടുംബത്തിലെ പിൻമുറക്കാരനായ അനിൽ എസ് അമ്പിളിയാണ് സി.പി.എം സ്​ഥാനാർഥി. ഒ.ബി.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി മാന്നാർ സുരേഷ് ആണ് ബി.ജെ.പി സ്ഥാനാർഥി. ഹാസ്യപരിപാടികളുടെ സ്​ക്രിപ്​റ്റ്​ റൈറ്റർ എബ്രഹാം ​തച്ചേരിൽ മൊബൈൽ ഫോൺ ചിഹ്​നത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്​. പടം AP50അൻസിൽ അസീസ് AP51ചാക്കോ കയ്യത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story