Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right​പെരുമ്പളത്ത്​...

​പെരുമ്പളത്ത്​ തെരഞ്ഞെടുപ്പ്​​ വിഷയം പാലം തന്നെ

text_fields
bookmark_border
പാണാവള്ളി: ഈ തെരഞ്ഞെടുപ്പിലും പെരുമ്പളത്ത്​ പാലംതന്നെ വിഷയമാകും. അതി​ൻെറ സൂചനയാണ് പാലം ഉടൻ നിർമിക്കുമെന്ന പൊതുമരാമത്ത്​ മന്ത്രി ജി. സുധാകര​ൻെറയും എ.എം. ആരിഫ് എം.പിയുടെയും പ്രസ്താവനകൾ. പാലം വിഷയം എല്ലാ തെരഞ്ഞെടുപ്പിലും ഉയർന്നുവരാറുണ്ട്​. ഇക്കുറിയും ആ പതിവ്​ തെറ്റിയില്ല. ​ രണ്ട്​ കിലോമീറ്റർ നീളമുള്ള പാലം നിർമിക്കാൻ സർക്കാർ ചില നടപടികൾ ആരംഭിച്ചിരുന്നു. വടുതല ​െജട്ടിയിൽനിന്ന്​ പെരുമ്പളേത്തക്ക്​ 95 കോടി രൂപ ​െചലവിൽ പാലം നിർമിക്കാനാണ്​ പദ്ധതി. നിർമാണസാമഗ്രികൾ വടുതല ജെട്ടിയിൽ എത്തിച്ചെങ്കിലും പിന്നീട്​ ഇവ തിരിച്ചുകൊണ്ടുപോയി. ഹൈകോടതിയിലുണ്ടായിരുന്ന കേസിൽ തീർപ്പായതോടെ നിർമാണത്തിന്​ ഇനി തടസ്സമുണ്ടാകില്ലെന്നാണ്​ എൽ.ഡി.എഫ്​ അവകാശപ്പെടുന്നത്​. കു​റേക്കാലമായി ഇങ്ങനെ​ കേൾക്കുന്ന ദ്വീപുകാർ​ ഇത്​ മുഖവിലയ്​ക്കെടുക്കുന്നില്ല. പാലത്തി​ൻെറ ഒരു പില്ലറെങ്കിലും യാഥാർഥ്യമായെങ്കിലെന്ന്​ ആശിക്കുന്ന പെരുമ്പളത്തുകാരുമുണ്ട്​. യു.ഡി.എഫ്​ ഭരണമായിരുന്നു പഞ്ചായത്തിൽ. ഇത്തവണ പ്രസിഡൻറ്​ സ്ഥാനം വനിത ജനറൽ വിഭാഗമാണ്. പഞ്ചായത്തിലാകെ കോൺഗ്രസിൽ പ്രവർത്തനമാന്ദ്യം ഉണ്ട്. 2005 മുതൽ 2015 വരെ ഭരിച്ചത് ഇടതുപക്ഷമാണ്. കോവിഡ്​ കാലമല്ലായിരു​െന്നങ്കിൽ ദ്വീപാകെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉത്സവപ്രതീതിയുണ്ടാക്കുമായിരുന്നു. ദ്വീപാകെ ജാഥകളും കവലപ്രസംഗങ്ങളും പതിവായിരുന്നു. സംഘർഷങ്ങളിൽവരെ എത്തുന്ന തെരഞ്ഞെടുപ്പ്​ ആവേശം ദ്വീപ്​ നിവാസികൾക്ക്​ ഓർമ മാത്രമാവുകയാണ്. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story