Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅസ്വാരസ്യങ്ങൾ...

അസ്വാരസ്യങ്ങൾ അടങ്ങുന്നു; പ്രചാരണം സജീവമാകുന്നു

text_fields
bookmark_border
തുറവൂർ: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത അസ്വാരസ്യങ്ങൾക്ക് താൽക്കാലിക വിരാമം. സ്ഥാനാർഥികളും പ്രവർത്തകരും പ്രചാരണ രംഗത്ത് സജീവമായിത്തുടങ്ങി. കോവിഡ് മാനദണ്ഡം പാലിച്ച് സ്ക്വാഡ് വർക്കുകളിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. പഴയകാല പ്രചാരണ രീതിയിലേക്ക് പലരും മാറിയിട്ടുണ്ട്. ഫ്ലക്സ് മാറിയതോടെ ചുവരുകൾക്കും ചുവരെഴുതുന്നവർക്കും വൻ ഡിമാൻറാണ്. സീറ്റ് വിഭജന സമയത്ത് പല വിവാദങ്ങളും ഉയർന്നെങ്കിലും അവക്കെല്ലാം ഏറക്കുറെ പരിഹാരമുണ്ടാക്കാനായി. അതേസമയം സീറ്റ് നിർണയത്തിൽ അവഗണന നേരിട്ട പ്രബല സമുദായങ്ങളുടെ നിലപാട് നിർണായകമാകുമെന്ന ആശങ്ക മുന്നണികൾക്കുണ്ട്​.
Show Full Article
TAGS:
Next Story