Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൊതുശൗചാലയം,...

പൊതുശൗചാലയം, യാത്രാക്ലേശം, ബസ്​ സ്​റ്റാൻഡ്​: അടിസ്ഥാന സൗകര്യങ്ങൾക്കായി ശബ്​ദമുയർത്താൻ തുറവൂർ

text_fields
bookmark_border
തുറവൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ, ഏറെനാളത്തെ മുറവിളിക്കൊടുവിലും വിസ്മൃതിയിലാണ്ട് തുടങ്ങിയ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യമുയർത്താൻ തുറവൂർ നിവാസികൾ. പൊതുശൗചാലയ നിർമാണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒന്നര പതിറ്റാണ്ടുമുമ്പ്​ അന്നത്തെ ഭരണസമിതി ശൗചാലയ നിർമാണത്തിന് പദ്ധതി തയാറാക്കുകയും അനുയോജ്യമായ സ്ഥലം കണ്ടെത്തി നിർമാണം തുടങ്ങാൻ തത്ത്വത്തിൽ അംഗീകാരം നൽകുകയും ചെയ്തു. എന്നാൽ, വർഷങ്ങൾ പലതുകഴിഞ്ഞിട്ടും ഇത്​ രേഖകളിൽ വിശ്രമിക്കുകയാണ്. തുറവൂർ, വളമംഗലം, തൈക്കാട്ടുശ്ശേരി മേഖലയിലുള്ളവർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം യാത്രസൗകര്യത്തി​ൻെറ അഭാവമാണ്. യു.ഡി.എഫ് സർക്കാറി​ൻെറ അവസാനകാലത്ത് ഉദ്ഘാടനം ചെയ്ത തൈക്കാട്ടുശേരി പാലത്തിലൂടെ ചേർത്തലയിൽനിന്ന് തവണക്കടവ്​, മാക്കേക്കടവ്, തുറവൂർ വഴി തോപ്പുംപടി, ചെല്ലാനം എന്നിവിടങ്ങളിലേക്ക് ആറ് കെ.എസ്.ആർ.ടി.സി ബസുകളും ഒരു സ്വകാര്യബസും സർവിസ് ആരംഭിച്ചിരുന്നു. ഏറെ പ്രയോജനകരമായിരുന്ന ഈ സർവിസുകൾ താമസിയാതെ നിർത്തലാക്കി. ലാഭകരമല്ലാത്ത സർവിസുകളുടെ ഗണത്തിൽപെടുത്തിയാണ് കെ.എസ്.ആർ.ടി.സി ഓട്ടം നിർത്തിയത്. ഒപ്പം സ്വകാര്യ ബസ് സർവിസും. മറ്റൊരു പ്രധാന ആവശ്യം തുറവൂരിൽ ബസ് സ്​റ്റാൻഡ് സ്ഥാപിക്കണമെന്നതാണ്. ഇതിനായി സ്ഥലം കണ്ടെത്തുന്നതിനും പലതവണ ശ്രമം നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. തുറവൂരിൽനിന്ന് സർവിസ് ആരംഭിക്കുന്നതും ഇവിടെ സർവിസ് അവസാനിപ്പിക്കുകയും ചെയ്യുന്ന ബസുകൾ മിക്കതും ദേശീയപാതക്ക്​ അരികിലാണ്​ പാർക്ക് ചെയ്യുന്നത്. ഇത് മറ്റു വാഹനങ്ങളും ഇരുചക്ര-കാൽനട യാത്രികരും അപകടത്തിൽപെടുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്ന പ്രാപ്തരായ ജനപ്രതിനിധികൾ ഉണ്ടായെങ്കിലേ പ്രദേശത്തി​ൻെറ സമഗ്രവികസനം സാധ്യമാകൂവെന്ന്​ ​െറസിഡൻറ്​സ്​ അസോസിയേഷൻ ഉൾ​െപ്പടെയുള്ള കൂട്ടായ്​മകൾ ചൂണ്ടിക്കാട്ടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story