Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്​കൂൾ പരിസര​െത്ത​...

സ്​കൂൾ പരിസര​െത്ത​ പെട്രോൾ പമ്പിന്​ അനുമതി റദ്ദാക്കണം -സി.പി.ഐ-എം.എൽ

text_fields
bookmark_border
തുറവൂർ: തൈക്കാട്ടുശ്ശേരി ഗവ. യു.പി സ്കൂളിനടുത്ത് പെട്രോൾ പമ്പിന്​ അനുവാദം നൽകരുതെന്നാവശ്യപ്പെട്ട്​ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസിന്​ മുന്നിൽ സി.പി.ഐ-എം.എൽ റെഡ്​ഫ്ലാഗി​ൻെറ നേതൃത്വത്തിൽ സമരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. ബാബു ഉദ്ഘാടനം ചെയ്തു. 200നടുത്ത് വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ യു.പി സ്കൂളും നിരവധി വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റും പ്രവർത്തിക്കുന്ന തിരക്കേറിയ സ്ഥലമാണ്. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്​ തടഞ്ഞ്​ സർക്കാറും പി.ടി.എയും കിണഞ്ഞുശ്രമിച്ചിട്ടാണ് സ്കൂൾ നിലനിർത്തിവരുന്നത്. എന്നാൽ, സ്കൂളി​ൻെറ പിറകിൽ മതിലിനോട് ചേർന്ന് പമ്പ് പ്രവർത്തനം ആരംഭിച്ചാൽ സ്കൂൾ പൂട്ടേണ്ട സാഹചര്യം ഉണ്ടാകുമെന്ന്​ തൈക്കാട്ടുശ്ശേരി എൽ.സി സെകട്ടറി ചൂണ്ടിക്കാട്ടി. ചിത്രം: AP54 CPIML Dharna തൈക്കാട്ടുശ്ശേരി ഗവ. യു.പി സ്കൂളിനു സമീപം പെട്രോൾ പമ്പ് സ്ഥാപിക്കാനുള്ള അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ-എം.എൽ നടത്തിയ ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story