Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൗജന്യ ഡയാലിസിസ്...

സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം

text_fields
bookmark_border
അമ്പലപ്പുഴ: സമസ്തയുടെ നേതൃത്വത്തിൽ നിർധനരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് കിറ്റ് നൽകുന്ന പ്രവർത്തനത്തിന് തുടക്കമായി. സമസ്തയുടെ കീഴി​െല ശംസുൽ ഉലമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഇതിന് തുടക്കമായത്. ജില്ലയിൽ അരൂർ മുതൽ ഓച്ചിറ വരെയുള്ള പ്രദേശങ്ങളിൽനിന്ന് വിവിധ യൂനിറ്റുകൾ വഴിയാണ് അർഹരെ കണ്ടെത്തുന്നത്. വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിർധന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശുപത്രിയുടെ വട​േക്ക കെട്ടിടത്തിൽ സൗജന്യമായി താമസ സൗകര്യവും ഡിസംബർ മുതൽ ആരംഭിക്കും. ഡയാലിസിസ് കിറ്റ്​ വിതരണത്തി​ൻെറ ഉദ്ഘാടനം സൊസൈറ്റി മുഖ്യ രക്ഷാധികാരി പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രസിഡൻറ്​ ഹദിയത്തുല്ല തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അബ്​ദുൽ റഹ്​മാൻ അൽ ഖാസിമി, ഹനീഫ മൗലവി, അബ്​ദുൽ അസീസ് അൽ ഖാസിമി, മഹ്​മൂദ് മുസ്​ലിയാർ കായംകുളം, അബ്​ദുൽ റസാഖ് മുസ്​ലിയാർ, മസ്ഹാൻ സഖാഫി, അബ്​ദുൽ ഖാദർ ദാരിമി, ഉസ്മാൻ മുസ്​ലിയാർ, സുധീർ മുസ്​ലിയാർ, സാദിഖ് അൻവരി എന്നിവർ സംസാരിച്ചു. അരൂർ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥിപ്പട്ടികയായി അരൂർ: ഗ്രാമപഞ്ചായത്തിലെ 22 വാർഡി​െലയും യു.ഡി.എഫ് സ്ഥാനാർഥികളുടെ അന്തിമ ലിസ്​റ്റായി. (സ്ഥാനാർഥിയുടെ പേര്, മത്സരിക്കുന്ന വാർഡ് ക്രമത്തിൽ) വി.കെ. സുനീഷ്-1, ലിസി ജോസി-2, എം.എൻ. സിമിൽ-3, രാജീവ്കുമാർ-4, വി.എസ്. സുനിൽകുമാർ-5, കെ.എം. ഇബ്രാഹീംകുട്ടി-6, സുമാദേവി-7, ഉഷ അഗസ്​റ്റിൻ-8, സിനി മനോഹരൻ-9, ഫസീല-10, പി.എ. അന്‍സാർ-11, ശാരദ ശ്രീധരൻ-12, ടി.പി. സെയ്ഫുദ്ദീൻ-13, മേരി ടിനു-14, വി.കെ. മനോഹരൻ-15, സുഷാജ് മുത്തു-16, സി.കെ. പുഷ്പൻ-17, കൊച്ചു റാണി ഓസ്​റ്റിൻ-18, എലിസബത്ത് സേവ്യർ-19, ജ്യോതിലക്ഷ്മി-20, മരിയ ലിജി-21, സോജൻ ആൻറണി-22.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story