Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതോട്ടപ്പള്ളിയിൽ...

തോട്ടപ്പള്ളിയിൽ ചെമ്മീൻതോട് ഉണക്കുന്നത് തടയണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തിനു ഇരുവശത്തും ചെമ്മീൻതോട് ഉണക്കുന്നതു കാരണം പരിസരവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പുറക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. മത്സ്യത്തൊഴിലാളികളുടെയും പീലിങ്​ തൊഴിലാളികളുടെയും തൊഴിലുമായി ബന്ധപ്പെട്ടതല്ല ചെമ്മീൻ തോട് ഉണക്കൽ. തോട്ടപ്പള്ളി തുറമുഖം വിനോദസഞ്ചാര സാധ്യതയുള്ള മേഖലയാണെന്നും പ്രദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും ആരോഗ്യം കണക്കിലെടുക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ പരിശോധിച്ച്​ റിപ്പോർട്ട് ലഭ്യമാക്കിയിട്ടുണ്ടെന്ന് പുറക്കാട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. തോട്ടപ്പള്ളി സ്വദേശി പി. സാബു സമർപ്പിച്ച പരാതിയിലാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story