Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവികസനം തടയാൻ...

വികസനം തടയാൻ ശ്രമമെന്ന്​ തോമസ്​ ​െഎസക്​

text_fields
bookmark_border
ആലപ്പുഴ: സംസ്ഥാനത്തി​ൻെറ വികസനപ്രവർത്തനങ്ങൾ എങ്ങനെയും തടയാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ബി.ജെ.പിയും കോൺഗ്രസും നടത്തുന്നതെന്ന്​ മന്ത്രി തോമസ്​ ​െഎസക്. നഗരസഭ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്ബിയിൽനിന്ന് പണമെടുത്തതിൽ ഒരു നിയമവിരുദ്ധതയുമില്ല. ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്ന വികസനപ്രവർത്തനങ്ങളേറെയും കിഫ്ബി ഫണ്ട്​ ഉപയോഗിച്ചുള്ളതാണ്​. വികസനത്തെ തടസ്സപ്പെടുത്തുന്നവരുടെ പ്രതിനിധികളാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾക്കെതിരായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന​ും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.പി. ചിത്തരഞ്ജൻ, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, എ.എം. ആരിഫ് എം.പി, വി. സി. ഫ്രാൻസിസ്, സുഭാഷ് ബാബു എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻറ് പി.വി. സത്യനേശൻ അധ്യക്ഷതവഹിച്ചു.
Show Full Article
TAGS:
Next Story