Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെരുമ്പളം പാലം: നിർമാണ...

പെരുമ്പളം പാലം: നിർമാണ കമ്പനിക്കെതിരെ നടപടിയെന്ന്​ മന്ത്രി

text_fields
bookmark_border
കോടതി വ്യവഹാരങ്ങളില്‍ കക്ഷിചേരാന്‍ ഒരു ജനപ്രതിനിധിപോലും മുന്നോട്ടുവന്നില്ലെന്ന്​ ആലപ്പുഴ: പെരുമ്പളം പാലം നിർമാണത്തിന്​ കരാര്‍ ഏറ്റെടുത്ത സെഗൂറോ കണ്‍സ്ട്രക്​ഷനും ഇന്‍കെല്ലും ചേര്‍ന്നുള്ള സംയുക്ത സംരംഭം പ്രവൃത്തി തുടങ്ങാത്തതിനാൽ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചു. സംയുക്ത കമ്പനി ഏറ്റെടുത്ത ആലപ്പുഴ, എറണാകുളം ജില്ലകളിലെ മറ്റു ഏഴ്​ പാലങ്ങളുടെ പ്രവൃത്തികളിലും ഇത്തരത്തില്‍ നടപടിയെടുക്കേണ്ടി വന്നിട്ടുണ്ടെന്ന്​ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പെരുമ്പളം പാലത്തി‍ൻെറ അടങ്കല്‍ തുക 100 കോടിയും ടെൻഡര്‍ പിടിച്ചത് 92 കോടിക്കുമാണ്. കോടതിവ്യവഹാരങ്ങള്‍ മൂലമാണ്​ പ്രവൃത്തി തുടങ്ങാതിരുന്നത്​. ഒന്നാമത്തെ കരാര്‍ സ്ഥാപനത്തെ ഒഴിവാക്കിയപ്പോള്‍ ചട്ടപ്രകാരം രണ്ടാമതായി ടെൻഡര്‍ യോഗ്യത നേടിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ്​ കരാര്‍ നല്‍കാനിരുന്നത്​. ഇതിനെതിരെ മറ്റൊരു കരാര്‍ കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടാമത്തെ കമ്പനിക്ക് ടെൻഡര്‍ നല്‍കാനുള്ള തീരുമാനം കോടതി ശരിവെച്ചിട്ടുണ്ട്​. ആദ്യത്തെ കരാര്‍ കമ്പനിയുടെ അനാസ്ഥയും സാമ്പത്തിക ശേഷിയില്ലായ്മയും കോടതി വ്യവഹാരങ്ങളുംകൊണ്ട്​​ ഒന്നര വര്‍ഷത്തെ കാലതാമസമാണുണ്ടായത്. കോടതി വ്യവഹാരങ്ങളില്‍ കക്ഷിചേരാന്‍ അവിടുത്തെ ഒരു ജനപ്രതിനിധിപോലും മുന്നോട്ടുവന്നില്ലെന്ന്​ ആരോപിച്ച മന്ത്രി, പാലം നിർമാണം ഉടന്‍ ആരംഭിക്കുമെന്നും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story