Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാ​ട്ടെഴുതി പാടുകയാണ്...

പാ​ട്ടെഴുതി പാടുകയാണ് എസ്​.കെ. പുറക്കാട്

text_fields
bookmark_border
ആലപ്പുഴ: കോവിഡ് നാടെങ്ങും ദുരന്തം വിതച്ചപ്പോൾ കാലിടറിപ്പോയവർ ഏറെ​. എന്നാൽ, ശബ്​ദമിടറിപ്പോയ അനൗൺസ്​മൻെറ്​ കലാകാരന്മാർക്ക് തദ്ദേശ തെരഞ്ഞെടുപ്പ്​ സമ്മാനിക്കുന്ന ആശ്വാസം ചെറുതല്ല. പാരഡി ഗാനങ്ങൾ തെരുവുകളിൽ മുഴങ്ങു​േമ്പാൾ അവക്ക്​ പിന്നിൽ വലിയൊരു സാധനയുടെ സാന്നിധ്യമുണ്ടെന്ന്​ പലരും അറിയുന്നില്ല​. രണ്ടു​ പതിറ്റാണ്ടായി കലാരംഗത്തുള്ള സിയാദ് കെ. പുറക്കാട് എന്ന എസ്.കെ പുറക്കാട് ഇക്കുറി 15 സ്ഥാനാർഥികൾക്കായി പാട്ടുകളെഴുതിക്കഴിഞ്ഞു. മനസ്സിൽ വ്യക്തമായ രാഷ്​ട്രീയമുണ്ടെങ്കിലും റേഡിയോ ജോക്കി കൂടിയായ ഇദ്ദേഹത്തിനു തെരഞ്ഞെടുപ്പ് ഗാനരചനയിൽ രാഷ്​ട്രീയം കലർത്താൻ തീരെ താൽപര്യമില്ല. അതിനാലാണ്​ വിവിധ പാർട്ടികളും മുന്നണികളുമൊക്കെ ഈ 40കാരനെ തേടിയെത്തുന്നത്. സ്ഥാനാർഥികൾ പേരും ചിഹ്നവും വാർഡും പറയേണ്ട താമസം 15 മിനിറ്റിനുള്ളിൽ പാ​ട്ടെഴുതിക്കഴിഞ്ഞിരിക്കും. സ്ഥാനാർഥികൾ നിർബന്ധം പറയുന്ന വിവരങ്ങൾകൂടി ഉൾപ്പെടുത്തേണ്ടി വന്നാൽ ചിലപ്പോൾ അരമണിക്കൂറെടുക്കും. ട്രെൻഡിങ്ങായ ചലച്ചിത്രഗാനങ്ങളുടെ പാരഡികളാണ് മിക്കവാറും എല്ലാവരും ആവശ്യപ്പെടുക. ഒരു സ്ഥാനാർഥിക്കായി രണ്ട് പാട്ടും 10 മിനിറ്റിൽ താഴെവരുന്ന അനൗൺസ്മൻെറുമാണ് സ്​റ്റുഡിയോയിൽ റെക്കോഡ് ചെയ്ത് നൽകുന്നത്. ഇതിനൊപ്പം ഫേസ്ബുക്കിൽ പോസ്​റ്റ്​ ചെയ്യാൻ പാകത്തിന്​, വാട്​സ്​ആപ്പിൽ പ്രചരിപ്പിക്കാൻ കഴിയുന്ന അനിമേഷൻ വിഡിയോ കൂടി ചെയ്യുന്നതാണ് പുതിയ ട്രെൻഡ്. പഞ്ചാബി പാട്ടി​ൻെറ ഈണത്തിൽ അമ്പലപ്പുഴ വടക്ക്​ പഞ്ചായത്തിലെ യു.ഡി.എഫ്​ സ്ഥാനാർഥി നജീഫ് ​അരീശ്ശേരിയിലാനായി​ തയാറാക്കിയ ഗാനവും പുറക്കാട്​ പഞ്ചായത്തിലെ അൻവർ സാദത്തിനായി മമ്മൂട്ടി ചിത്രമായ മധുരരാജയിലെ മോഹമുന്തിരി വാറ്റിയ രാവി​ൻെറ ഈണത്തിലുള്ള ഗാനവും വോട്ടർമാർ സ്വീകരിച്ചു​ കഴിഞ്ഞു. അമ്പലപ്പുഴ ഗ്ലോബൽ എഫ്.എമ്മിൽ പ്രോഗ്രാം കോ-ഓഡിനേറ്ററും അവതാരകനുമായിരുന്ന എസ്​.കെ. പുറക്കാട് എട്ട്​ ഭക്തിഗാന സീഡിയും 'ഹൃദയത്തി'ലെന്നും എന്ന മലയാള സംഗീത ആൽബത്തി​ൻെറ ഗാനരചനയും സംഗീതവും നിർവഹിച്ചിട്ടുണ്ട്. നാടക രചയിതാവ്​ മുഹമ്മദ്​ ബി. പുറക്കാടാണ്​ 15ാം വയസ്സിൽ സിയാദിന്​ അനൗൺസ്​മൻെറ് മൈക്ക്​​ ആദ്യമായി കൈയിൽ പിടിച്ചു​നൽകിയത്​. ഭാര്യ തനൂജ, മക്കളായ മുഹമ്മദ് അസ്മിൽ, മുഹമ്മദ് ആമിൽ എന്നിവർക്കൊപ്പം ആലപ്പുഴ വെള്ളക്കിണർ ഖാജ മൻസിലിലാണ് താമസം. വി.ആർ. രാജമോഹൻ പടം S K 2 SK PURAKKAADU
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story