Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ എത്തിയതോടെ വികസന പദ്ധതികൾ പാതിവഴിയിൽ

text_fields
bookmark_border
അരൂർ: ഗ്രാമപഞ്ചായത്തിൽ ലക്ഷങ്ങളുടെ പദ്ധതികൾ തെരഞ്ഞെടുപ്പ് എത്തിയതോടെ പാതിവഴിയിൽ നിലച്ചു. ചില വാർഡുകളിൽ റോഡുകളുടെ നിർമാണത്തിന് പദ്ധതി തുക അനുവദിച്ചിട്ടുണ്ട്​. എന്നാൽ, നിർമാണം ആരംഭിക്കാൻ പോലും കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രാബല്യത്തിൽ വരുംമുമ്പുതന്നെ പല പദ്ധതികളും തിരക്കുപിടിച്ച് പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നു. പക്ഷെ കുറെ പദ്ധതികൾ തുടങ്ങിയിട്ടില്ല​. മഴ മാറിയ അവസ്ഥയാണെങ്കിലും ഇനിയും മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് പണികൾക്ക് തടസ്സമായി. കരാറുകാരെ പണികൾ ഏറ്റെടുക്കാൻ ലഭിക്കാതെ വന്നതും തടസ്സമുണ്ടാക്കി. കോവിഡ് ഭീഷണിയും രോഗപ്രതിരോധ പ്രവർത്തനങ്ങളും നിർമാണ പ്രവർത്തനങ്ങൾക്ക് വിഘാതമായി. അതേസമയം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പുതന്നെ നിരവധി കെട്ടിടങ്ങളുടെയും റോഡി​ൻെറയും മറ്റും നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാൻ അധികൃതർക്ക്​ കഴിയാതെ പോയിട്ടുണ്ട്​. പുനർനിർമാണത്തിന്​ തുക അനുവദിക്കപ്പെട്ടിട്ടും സഞ്ചാരയോഗ്യമല്ലാത്ത റോഡ് ചൂണ്ടിക്കാട്ടി വോട്ടർമാർ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തുന്നവരോട് പ്രതിഷേധിക്കുന്നത് പലേടത്തും തലവേദനയുണ്ടാക്കുന്നു. പഞ്ചായത്ത് ഓഫിസിനുസമീപം ഏരിയ കുളത്തിനടുത്ത് പാർക്കും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിന് പദ്ധതി ആസൂത്രണം ചെയ്തെങ്കിലും നിർമാണപ്രവർത്തനങ്ങൾക്ക്​ ആരംഭംകുറിക്കാനേ കഴിഞ്ഞിട്ടുള്ളൂ. പടം AP50 Aroor Nirmanam അരൂർ ഏരിയകുളത്തിനടുത്ത്​ ലക്ഷങ്ങളുടെ നിർമാണപ്രവർത്തനം നിലച്ച സ്ഥിതിയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story