Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎഴുപുന്നയിൽ...

എഴുപുന്നയിൽ എൽ.ഡി.എഫിന് തലവേദന റിബലുകൾ

text_fields
bookmark_border
അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന് തലവേദനയാകുന്നത് റിബലുകൾ. അതേസമയം, യു.ഡി.എഫി​ൻെറ സ്വസ്ഥത കെടുത്തുന്നത് ചില നേതാക്കളാണ്​. സീറ്റ് ചർച്ച കഴിഞ്ഞെന്നും മൂന്നാം വാർഡ് ഒഴിച്ച് ബാക്കി സീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ചെന്നും എൽ.ഡി.എഫ് നേതാക്കൾ പറയുമ്പോഴാണ്​ ഒമ്പതാം വാർഡിലെ റിബൽ ശല്യത്തെക്കുറിച്ച്​ അണികൾ വേവലാതിപ്പെടുന്നത്. 12ാം വാർഡിലെ എൽ.ഡി.എഫ് റിബൽ ഇരുമുന്നണിക്കും ഭീഷണിയാകുമെന്നാണ് ആശങ്ക. ഭരണം പിടിക്കാൻ അനുകൂലസാഹചര്യം ഒരുക്കുമ്പോഴാണ്​ റിബൽശല്യം എൽ.ഡി.എഫിന് വെല്ലുവിളിയാകുന്നത്​. ചില വാർഡിെല സ്ഥാനാർഥികളെ മുകളിൽനിന്ന് കെട്ടിയിറക്കിയതാണെന്ന് യു.ഡി.എഫ്​ അണികൾ ആരോപിക്കുന്നു. വികസനത്തിൽ വൻ മുന്നേറ്റം ചൂണ്ടിക്കാട്ടി തുടർഭരണം പ്രതീക്ഷിച്ചിരിക്കുന്ന യു.ഡി.എഫിനെ​ സീറ്റ് വിഭജനം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story