Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാന്നാർ പഞ്ചായത്ത്​:...

മാന്നാർ പഞ്ചായത്ത്​: കോൺഗ്രസ് നിലപാടിൽ ലീഗിന്​ അമർഷം

text_fields
bookmark_border
മാന്നാർ: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്വീകരിച്ച നടപടികളിൽ മാന്നാറിലെ മുസ്​ലിം ലീഗ് ഘടകത്തിന്​ അസംതൃപ്തി. മാന്നാർ പഞ്ചായത്തിൽ 12 വാർഡ്​ മാത്രമുള്ള അവസരത്തിൽ നൽകിയ ടൗൺ അഞ്ചാം വാർഡ് മാത്രമാണ് 18 ആയി വർധിച്ചപ്പോഴും അനുവദിക്കുന്നത്. ഒന്നര മാസം മുമ്പ്​ ഡി.സി.സിക്കും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്കും മാന്നാർ ബ്ലോക്ക് ഡിവിഷനും കുരട്ടിക്കാട് ആറാം വാർഡിലും അവകാശവാദം ഉന്നയിച്ച് കത്ത് നൽകിയിരുന്നു. എന്നാൽ, ഒരു ചർച്ചക്കുപോലും ഇതുവരെ തയാറായില്ല. ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും ഡി.സി.സി സെക്രട്ടറിയുമായ തോമസ് ചാക്കോ, സിറ്റിങ്​ സീറ്റായ അഞ്ചാം വാർഡ് കോൺഗ്രസിന്​ കൈമാറി പകരം പാവുക്കര നാലോ ആറോ വാർഡ്‌ സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചതാണ്​ ലീഗിനെ ചൊടിപ്പിച്ചത്. കോൺഗ്രസിലെ ടി.കെ. ഷാജഹാനെ ബ്ലോക്ക് ഡിവിഷനിൽ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. എന്നാൽ, ലീഗി​ൻെറ സ്ഥാനാർഥിയെ അവരാണ് നിശ്ചയിക്കുന്നതെന്നും അതിൽ ഇടപെട്ടിട്ടില്ലെന്നും തോമസ് ചാക്കോ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story