Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയു.ഡി.എഫ്​ സീറ്റ്​...

യു.ഡി.എഫ്​ സീറ്റ്​ വിഭജനത്തിൽ ഘടകകക്ഷികൾക്ക്​ അതൃപ്​തി

text_fields
bookmark_border
ആലപ്പുഴ: സീറ്റ്​ വിഭജനം സംബന്ധിച്ച്​ യു.ഡി.എഫിലെ ഘടകകക്ഷികളിൽ അസംതൃപ്​തി പുകയുന്നു. കോൺഗ്രസും മുസ്​ലിം ലീഗും സീറ്റുകൾ പങ്കി​ട്ടെടുക്കു​െന്നന്ന ആരോപണം ശക്തമാണ്​. ആലപ്പുഴ, കായംകുളം നഗരസഭകളിലും ജില്ല പഞ്ചായത്തിലുമൊക്കെ ഘടകകക്ഷികളെ വെട്ടിനിരത്തിയെന്നാണ്​ പരാതി. കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗത്തി​ൻെറ അതൃപ്​തി അരൂരിൽ സീറ്റുകൾ നൽകി ഏതാണ്ട്​ പരിഹരിച്ചിട്ടുണ്ട്. ജേക്കബ്​ ഗ്രൂപ്​, സി.എം.പി, ആർ.എസ്​.പി, ഫോർവേഡ്​ ​​േബ്ലാക്ക്​ എന്നിവർക്കാണ്​ അർഹമായ പരിഗണന കിട്ടിയില്ലെന്ന പരാതിയുള്ളത്​. ആലപ്പുഴ നഗരസഭയിൽ ലീഗിന്​ പ്രധാന സീറ്റുകൾ നൽകിയെന്ന പരാതി കോൺഗ്രസി​ൻെറ ഭാഗത്തുനിന്നുതന്നെ​ ഉയർന്നിട്ടുമുണ്ട്​​. ഒരു വാർഡ്​ കമ്മിറ്റിപോലുമില്ലാതെ കോൺഗ്രസ്​ ദുർബലമായ, ഒരു വിജയസാധ്യതയുമില്ലാത്ത സീറ്റുകളാണ്​ തങ്ങൾക്ക്​ വെച്ചുനീട്ടുന്നതെന്നാണ്​ ഘടകകക്ഷികളുടെ ആക്ഷേപം. ആലപ്പുഴ നഗരസഭയിൽ മുമ്പ്​ സി.എം.പി സ്ഥാനാർഥിക്ക്​ വോ​ട്ടെണ്ണൽ ദിവസം ഓടിരക്ഷപ്പെടേണ്ടിവന്ന നെഹ്​റു​േ​ട്രാഫി വാർഡാണ്​ ഇക്കുറിയും നീക്കിവെച്ചിരിക്കുന്നത്​. പാർട്ടി സംസ്ഥാന നേതാക്കളിലൊരാളായ, ഹാൻഡ്​ലൂം കോർപറേഷ​​ൻെറയും കർഷകത്തൊഴിലാളി ക്ഷേമ ബോർഡി​​ൻെറയും ചെയർമാനായിരുന്ന കെ.ടി. ഇതിഹാസിന്​ വിജയസാധ്യതയുള്ള സീറ്റ്​ നൽകണമെന്ന്​ സംസ്ഥാന സെക്ര​േട്ടറിയ​റ്റ്​ ആവശ്യപ്പെട്ടിട്ടുണ്ട്​. കേരഫെഡ്​ ചെയർമാനായിരുന്ന സി.എം.പി നേതാവ്​ എ. മുരളി ഭരണിക്കാവ്​ ബ്ലോക്കിലെ കറ്റാനം ഡിവിഷനിൽ പ്രചാരണം തുടങ്ങിയശേഷം സീറ്റ്​ നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്​. സി.എം.പി സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും ജില്ലയിലെ കോൺഗ്രസ്​ നേതൃത്വം ഇക്കാര്യം ഗൗനിക്കാത്തതിൽ അണികളിൽ അമർഷമുണ്ട്​. കണ്ണനാകുഴി ഡിവിഷനിൽ നേര​േത്ത വിജയിച്ചിട്ടുള്ള മുരളിയെ അവിടെ പരിഗണിക്കാതെ ​ഐ ഗ്രൂപ്​ നേതാവായ സുരേഷ്​ നൈനാനാണ്​ സീറ്റ്​ നൽകിയത്​. സി.പി.എമ്മുമായുള്ള ഏറ്റുമുട്ടലിൽ ഇരയായ കോൺഗ്രസുകാരന്​ സീറ്റ്​ നൽകിയപ്പോ​ഴാണ്​ മുരളി കറ്റാനത്തുനിന്ന്​ പുറത്തായിരിക്കുന്നത്​. ---വി.ആർ. രാജമോഹൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story