Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാർഥിയുടെ...

വിദ്യാർഥിയുടെ തൂങ്ങിമരണം: മാതാവിനെതിരെ കേസെടുക്കും

text_fields
bookmark_border
കായംകുളം: വിദ്യാർഥിെയ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കേസെടുക്കാൻ ശിശുക്ഷേമ സമിതി പൊലീസിന് നിർദേശം നൽകി. പത്തിയൂർ കിഴക്ക് അശ്വതി വീട്ടിൽ വാടകക്ക് താമസിക്കുന്ന ശാലിനിക്ക് (സുൽഫത്ത്) എതിരെയാണ് നടപടി. മകൻ മുഹമ്മദ് അൻസിലിനെയാണ് (10) പൂട്ടിക്കിടന്ന വീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. മാതാവി​ൻെറ ഉത്തരവാദിത്തമില്ലായ്മയാണ് മരണത്തിന് കാരണമെന്ന നിഗമനത്തിൻെറ അടിസ്ഥാനത്തിലാണ് നടപടി. ഇളയ മകൻ മുഹമ്മദ് അജിൻെറ സംരക്ഷണം പിതാവായ മുഹമ്മദ് അനസിനെ ഏൽപിക്കാനും ഉത്തരവിട്ടു. ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുന്ന ശാലിനി കുട്ടികളെ വീട്ടിനുള്ളിലാക്കി പൂട്ടിയശേഷം തൃശൂരിൽ പോയിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാ​േലാടെയാണ് കഴുത്തിൽ തോർത്ത് കുരുങ്ങി മരിച്ചനിലയിൽ അൻസിലിനെ കണ്ടെത്തിയത്.
Show Full Article
TAGS:
Next Story