Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒരു വാർഡിൽ രണ്ട്​...

ഒരു വാർഡിൽ രണ്ട്​ സ്ഥാനാർഥി; കോൺഗ്രസിൽ വിവാദം

text_fields
bookmark_border
ചെങ്ങന്നൂർ: ഒരേവാർഡിൽ കോൺഗ്രസി​ൻെറ രണ്ട്​ സ്ഥാനാർഥിക്കുവേണ്ടി വോട്ട്​ അഭ്യർഥിച്ച പോസ്​റ്ററുകൾ നവമാധ്യമത്തിൽ പ്രചരിപ്പിച്ചത് വിവാദമായി. മാന്നാർ ഗ്രാമപഞ്ചായത്ത് കുട്ടമ്പേരൂർ എസ്.കെ.വി 13ാം വാർഡിൽ തദ്ദേശീയരായ നാലുപേരുടെ പേരുകളാണ് ഉയർന്നത്. വാർഡ് പ്രസിഡൻറ് റെജി ജോർജാണ്​ സീറ്റ്​ ലഭിക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നത്​. ഇതിനിടെ, ഈസ്​റ്റ് മണ്ഡലം പ്രസിഡൻറ് ഹരി കുട്ടമ്പേരൂർ മത്സരിക്കു​െന്നന്ന്​ കാണിച്ച്​ എഫ്​.ബിയിലും ചില ഗ്രൂപ്പുകളിൽ ചി​ത്രം പ്രചരിപ്പിച്ചതോടെയാണ്​ ആശയക്കുഴപ്പമുണ്ടായത്​. എന്നാൽ, ആരോ നടത്തിയ ഗൂഢനീക്കത്തിൽ തനിക്ക് പങ്കില്ലെന്നും മത്സരത്തിനില്ലെന്നും ഹരി പറഞ്ഞു. റെജി ജോർജാണ് സ്ഥാനാർഥിയെന്ന്​ വ്യക്തമാക്കിയെങ്കിലും ആരോപണ പ്രത്യാരോപണങ്ങൾ പാർട്ടിയിൽ ശക്തമാണ്​. സീറ്റ് നിർണയത്തിനെതിരെ യൂത്ത് കോൺഗ്രസ്​ കായംകുളം: മതേതര കാഴ്ചപ്പാടോടെ സീറ്റ് നിർണയം നടത്തണമെന്ന് യൂത്ത് കോൺഗ്രസ്​. യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകാത്ത കോൺഗ്രസിലെ സീറ്റ് നിർണയത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാസാക്കിയ പ്രമേയത്തിലാണ് മതേതര നിലപാട് ഉയർത്തിപ്പിടിക്കണമെന്ന ആവശ്യമുള്ളത്. കെ.പി.സി.സിയുടെ മാനദണ്ഡം അട്ടിമറിച്ചാണ് സ്ഥാനാർഥി നിർണയമെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. മൂന്നുതവണ മത്സരിച്ചവർക്കും രണ്ടുതവണ ഒരേ വാർഡിൽ മത്സരിച്ചവർക്കും സീറ്റ് നൽകരുത്, തുടർച്ചയായി ഘടകകക്ഷികൾ തോൽക്കുന്ന വാർഡുകൾ തിരികെ വാങ്ങണം, പുതുമുഖങ്ങൾക്ക് അവസരം നൽകണം, കുടുംബവാഴ്ച അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story