Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസംസ്​കരിക്കാനിടമില്ല;...

സംസ്​കരിക്കാനിടമില്ല; വയോധികന്​ വെള്ളക്കെട്ടിൽ ചിതയൊരുക്കി

text_fields
bookmark_border
തുറവൂർ: സംസ്​കരിക്കാൻ ഇടമില്ലാതായ​തോടെ വെള്ളക്കെട്ടിൽ ചിതയൊഴുക്കി വയോധിക​ൻെറ മൃതദേഹം ദഹിപ്പിച്ചു. തുറവൂർ പഞ്ചായത്ത്​ തിരുമല ഭാഗം രണ്ടാം വാർഡ് പത്തിൽചിറ സോമ​ൻെറ (63) മൃതദേഹമാണ് വെള്ളക്കെട്ടിൽ സിമൻറ്​ കട്ട നിരത്തി ചിതയൊരുക്കി ദഹിപ്പിച്ചത്. തുറവൂർ പാടശേഖരത്തിന് സമീപമാണ് സോമനും കുടുംബവും താമസിക്കുന്നത്​. പാടശേഖരം മത്സ്യം വാറ്റുകാർ ഉപ്പുവെള്ളം കയറ്റിയതോടെയാണ്​ പ്രദേശം വെള്ളക്കെട്ടിലായത്. നിരവധി ദലിത് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ നിയന്ത്രണമില്ലാതെ ഉപ്പുവെള്ളം കയറ്റിയതിനെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. ശുദ്ധജല സ്രോതസ്സുകൾ എല്ലാം മലിനമായ ഇവിടെ പ്രാഥമികാവശ്യം നിറവേറ്റുന്നതിനുപോലും പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണ്. ഓമനയാണ്​ സോമ​ൻെറ ഭാര്യ. മക്കൾ: ലക്ഷ്മി. അശ്വതി. മരുമകൻ: ഷൈജു. apl CHITHA 1 സോമ​ൻെറ മൃതദേഹം സംസ്​കരിക്കുന്നതി​ന്​ വെള്ളക്കെട്ടിൽ ചിതയൊരുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story