Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുരുന്നുകൾക്ക്​...

കുരുന്നുകൾക്ക്​ കരുതലായി ഈ സ്​നേഹത്തണൽ

text_fields
bookmark_border
ആലപ്പുഴ: പല കാരണങ്ങളാൽ അനാഥത്വത്തിലേക്ക്​ പോകേണ്ടിയിരുന്ന കുഞ്ഞുങ്ങളെ സനാഥരായി സംരക്ഷിക്കുന്ന ഒരു പരിചരണകേന്ദ്രമുണ്ട്​ ആലപ്പുഴയിൽ. സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിൽ ആലപ്പുഴ ബീച്ചിലെ കുട്ടികളുടെ ലൈബ്രറിയുടെ വിസ്​തൃത കെട്ടിടം മൂന്ന്​ വർഷത്തോളമായി തണൽ എന്ന ശിശുപരിചരണകേന്ദ്രമായി പ്രവർത്തിക്കുകയാണ്​. നിലവിൽ 10​ ആൺകുട്ടികളും ഒമ്പത്​ പെൺകുട്ടികളുമാണ്​ ഇവിടെയുള്ളത്​. 2017 നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത തണൽ പദ്ധതിക്ക്​ ആലപ്പുഴയിൽ 2018 ജനുവരി 26നാണ്​ തുടക്കമായത്​. കുട്ടികള്‍ക്കുനേരെ ഉണ്ടാകുന്ന പീഡനങ്ങൾ, ബാലവേല, ബാലഭിക്ഷാടനം, മയക്കുമരുന്ന്​-ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം, ഓട്ടിസം, കുട്ടികളില്‍ കണ്ടുവരുന്ന ഭയം, നിരാശ, വെപ്രാളം, വിഷാദരോഗങ്ങള്‍, പഠനത്തില്‍ താൽപര്യമില്ലായ്മ, പെരുമാറ്റരീതിയിലെ അസ്വാഭാവികത, മാനസിക-ശാരീരിക വൈകല്യങ്ങള്‍ തുടങ്ങി എല്ലാ വിഷയത്തിലും സന്നദ്ധപ്രവര്‍ത്തകരുടെ അടിയന്തരസഹായം ലഭ്യമാക്കുകയാണ്​ തണൽ പദ്ധതിയുടെ ലക്ഷ്യം. തെരുവില്‍ അലയുന്ന കുട്ടികള്‍, മാതാപിതാക്കള്‍ ഉപേക്ഷിക്കുന്ന കുട്ടികള്‍, തട്ടിക്കൊണ്ടുപോകപ്പെടുന്നവർ എന്നിവരെ കണ്ടെത്തി പുനരധിവസിപ്പിക്കുക, പഠനവൈകല്യമുള്ളവരെയും ഭിന്നശേഷിക്കാരെയും കണ്ടെത്തി അവര്‍ക്ക് പിന്തുണ നല്‍കുക, കല-കായിക മികവ് പുലര്‍ത്തുന്നവർക്ക്​ പ്രോത്സാഹനം നല്‍കുക തുടങ്ങിയവയിൽ നിരവധി കുട്ടികള്‍ക്കും 'തണല്‍' താങ്ങും തണലുമായിട്ടുണ്ട്​. ആറ്​ വയസ്സുവരെയുള്ള കുട്ടികൾക്ക്​ അഭയമൊരുക്കാനായി രണ്ട്​ നഴ്​സുമാരും എട്ട്​ കെയർടേക്കർമാരും രണ്ട്​ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമാണുള്ളതെന്ന്​ ആലപ്പുഴ തണലി​ൻെറ ചുമതല വഹിക്കുന്ന അഡോപ്​ഷൻ ഓഫിസർ ഇൻചാർജ്​ ​നിർമ ലേഖ പറഞ്ഞു. കൃത്യമായ വൈദ്യസഹായവും പോഷകസമൃദ്ധ ഭക്ഷണവും ​കളിക്കാനും പഠിക്കാനുമുള്ള സൗകര്യവും കേ​​ന്ദ്രത്തിലുണ്ട്​. ഉപഹാരങ്ങൾ നൽകാൻ വരുന്നവരുടെ പേരുവിവരങ്ങൾ രജിസ്​റ്ററിൽ രേഖപ്പെടുത്തി രശീതി നൽകും. ഒരിക്കൽ നൽകിയവർ വീണ്ടും സഹായവുമായി വരുന്നതിനർഥം അവരിലുണ്ടാക്കിയ ചാരിതാർഥ്യംതന്നെ ആയിരിക്കണമെന്ന്​ നിർമ ലേഖ കൂട്ടിച്ചേർത്തു. വി.ആർ. രാജമോഹൻ ചിത്രം BT1 ആലപ്പുഴയിലെ 'തണൽ' ശിശുപരിചരണ കേന്ദ്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story