Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോൺഗ്രസിൽ സ്ഥാനാർഥി...

കോൺഗ്രസിൽ സ്ഥാനാർഥി നിർണയം വൈകുന്നു

text_fields
bookmark_border
അമ്പലപ്പുഴ: പത്രികസമർപ്പണം തുടങ്ങിയിട്ടും തമ്മിലടി തീരാത്ത . തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് യു.ഡി.എഫിൽ ഔദ്യോഗികമായി സ്ഥാനാർഥി നിർണയ ചർച്ച ആരംഭിച്ചത്. എന്നാൽ, പല വാർഡിലെയും ബ്ലോക്ക് ഡിവിഷനുകളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച് ഒരു തീരുമാനവും ആയിട്ടില്ല. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വണ്ടാനം ഡിവിഷൻ മുസ്​ലിം ലീഗ് ആവശ്യപ്പെട്ടതോടെ യു.ഡി.എഫിന് രണ്ട് സ്ഥാനാർഥികളാണ് പ്രചാരണം ആരംഭിച്ചത്. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച വെൽഫെയർ പാർട്ടിക്ക് സീറ്റ് നൽകാൻ യു.ഡി.എഫ് തയാറായിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചില വാർഡുകളിൽ വെൽഫെയർ പാർട്ടി രണ്ടാമതെത്തിയിരുന്നു. കൂടാതെ, വിവിധ വാർഡുകളിൽ ഒറ്റക്ക് മത്സരിച്ച് ജനപിന്തുണ തെളിയിക്കാനും കഴിഞ്ഞിരുന്നു. കഴിഞ്ഞ തവണ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10ാം വാർഡിൽ രണ്ടാമതെത്താൻ കഴിഞ്ഞ വെൽഫെയർ പാർട്ടിക്ക് സീറ്റ് നൽകണമെന്ന ആവശ്യം യു.ഡി.എഫ് നേതൃത്വം അംഗീകരിച്ചിട്ടില്ല. സ്ഥാനാർഥിമോഹികളായ ചിലർ വിമതരായി രംഗത്തെത്തിയതും നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. സ്ഥാനാർഥിനിർണയം എങ്ങുമെത്താത്തതിൽ പ്രവർത്തകർക്കും അമർഷമുണ്ട്. പ്രചാരണത്തിന് ദിവസങ്ങൾ കുറയുന്നതും ആശങ്കക്ക് കാരണമായിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story