Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാഹന പരിശോധനക്കിടെ...

വാഹന പരിശോധനക്കിടെ മർദനം; പൊലീസുകാർ ഹാജരാകണമെന്ന്​ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ആലപ്പുഴ: പൊലീസുകാരോട്​ ഡി.ജി.പിയുടെ സർക്കുലർ ഓർമിപ്പിച്ചതിന്​ പി.എസ്​.സി ഉദ്യോഗസ്ഥനെ മർദിച്ച്​ ​ക​ള്ളക്കേസെടുത്ത സംഭവത്തിൽ ചേർത്തല എസ്.ഐയും സിവിൽ പൊലീസ്​ ഓഫിസറും ഡ്രൈവറും നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഡിസംബർ രണ്ടിന്​ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകാൻ കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ്​ ഉത്തരവിട്ടു. ചേർത്തല പൂത്തോട്ട വളവിൽ 2019 ഡിസംബർ 14നായിരുന്നു സംഭവം. വാഹനപരിശോധന നടത്തിയ പൊലീസ്​ സംഘത്തോട്​ ഇത്​ പാടില്ലെന്ന്​ ഡി.ജി.പിയുടെ സർക്കുലറിനെക്കുറിച്ച്​ പരാതിക്കാരനായ രമേഷ് എച്ച്. കമ്മത്ത് ഓർമിപ്പിച്ചു. ഇത് കേട്ടയുടൻ പ്രകോപിതരായ പൊലീസുകാർ പരാതിക്കാര​നെ മർദിച്ച്​ സ്​റ്റേഷനിൽ കൊണ്ടുപോയി കേസെടുക്കുകയായിരുന്നു. ചേർത്തല ഗ്രേഡ്​ എസ്​.ഐ ബാബു, സി.പി.ഒ തോമസ്​, ഡ്രൈവർ സുധീഷ് എന്നിവർക്കെതിരെയാണ് പരാതി. സംഭവത്തിൽ ജില്ല പൊലീസ്​ മേധാവിക്ക് പുറമെ കമീഷ​ൻെറ അന്വേഷണ വിഭാഗവും അന്വേഷിച്ചു. പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് ശിപാർശയിൽ കമീഷ​ൻെറ അന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ റിപ്പോർട്ടിൽ പൊലീസുകാർക്ക് വിശദീകരണം നൽകാനുള്ള അവസരമാണ് നൽകിയത്​. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ജി. സാമുവൽ, വിളയോടി ശിവൻകുട്ടി തുടങ്ങിയവരും പരാതി നൽകിയിരുന്നു. മുന്നാക്ക സംവരണം: പ്രതിഷേധസംഗമം ഇന്ന്​ ആലപ്പുഴ: മുന്നാക്ക സംവരണത്തിൽ ആലപ്പുഴ മുസ്‌ലിം സംയുക്ത വേദി നേതൃത്വത്തിൽ വെള്ളിയാഴ്​ച എല്ലാ മഹല്ലുകളിലും 10 മിനിറ്റ് പ്രതിഷേധസംഗമം സംഘടിപ്പിക്കു​െമന്ന്​ ചെയർമാൻ ഇക്ബാൽ സാഗർ, കൺവീനർ കെ.എസ്. അഷറഫ്​ എന്നിവർ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചുനടക്കുന്ന സമരത്തിൽ സംവരണവിഷയത്തിൽ ബോധവത്​കരണവും നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story