Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅഞ്ചുവർഷം മുമ്പ്...

അഞ്ചുവർഷം മുമ്പ് മരിച്ച് യുവാവി​െൻറ മൃതദേഹം പുറത്തെടുത്ത് പോസ്​റ്റ്​േമാർട്ടം നടത്തി

text_fields
bookmark_border
അഞ്ചുവർഷം മുമ്പ് മരിച്ച് യുവാവി​ൻെറ മൃതദേഹം പുറത്തെടുത്ത് പോസ്​റ്റ്​േമാർട്ടം നടത്തി ആറാട്ടുപുഴ: അഞ്ചുവർഷം മുമ്പ് മരിച്ച യുവാവി​ൻെറ മൃതദേഹം കുഴിമാടം തുറന്ന് പുറത്തെടുത്ത് പോസ്​റ്റ്​​േമാർട്ടം ചെയ്തു. പാനൂർ വരവുകാട് പള്ളിയിൽ ഖബറടക്കിയ തൃക്കുന്നപ്പുഴ പാനൂർ പൂത്തറയിൽ മുഹമ്മദ് മുസ്തഫയുടെ (34) മൃതദേഹമാണ് പോസ്​റ്റ്​​േമാർട്ടം നടത്തിയത്​. മരണത്തിൽ ദുരൂഹത ആരോപിച്ച് മുഹമ്മദ് മുസ്തഫയുടെ ഭാര്യ സുമയ്യയുടെ ബന്ധു പല്ലന കൊക്കാടം തറയിൽ ഇർഷാദ് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് നടപടി. ബുധനാഴ്ച രാവിലെ 10ന്​ ചെങ്ങന്നൂർ ആർ.ഡി.ഒ ജി. ഉഷാകുമാരിയുടെ നേതൃത്വത്തിലാണ് കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുത്തത്​. ഡെപ്യൂട്ടി പൊലീസ്​ സർജൻ ഡോ.ബി. കൃഷ്ണ​ൻെറ നേതൃത്വത്തിൽ അസി. പൊലീസ്​ സർജൻ ഡോ. നിധിൻ, ഡോ. ദീപ്തി എന്നിവരാണ് പോസ്​റ്റ്​​േമാർട്ടം നടത്തിയത്​. എല്ല്, മണ്ണ് എന്നിവ രാസപരിശോധനക്കും മുടിയും പല്ലും ഡി.എൻ.എ പരിശോധനക്കുമായി ശേഖരിച്ചു. ഫോറൻസിക് സയൻറിഫിക് ഓഫിസർ വി. ചിത്ര, വിരലടയാള​ വിദഗ്ധൻ ജി. അജിത് എന്നിവരും തെളിവുകൾ ശേഖരിച്ചു. നിരവധി പേരാണ് സംഭവം വീക്ഷിക്കാൻ എത്തിയത്. തൃക്കുന്നപ്പുഴ സി.ഐ ടി. ദിലീഷ് കുമാറി​ൻെറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സംഭവസ്ഥലത്തുണ്ടായിരുന്നു. കാർത്തികപ്പള്ളി തഹസിൽദാർ ഡി.സി. ദിലീപ് കുമാർ, ആർ.ഡി.ഒ ഓഫിസ് സൂപ്രണ്ട് പി.എ. സജീവ് കുമാർ, പി.എൻ. പ്രദീപ് കുമാർ, തൃക്കുന്നപ്പുഴ വില്ലേജ് ഓഫിസർ നദി, തൃക്കുന്നപ്പുഴ എസ്.ഐ കെ.ബി. ആനന്ദബോസ്, പൊലീസ്​ ഫോട്ടോഗ്രാഫർ ചന്ദ്രബോസ് തുടങ്ങിയവരും സംഭവസ്ഥലത്ത് എത്തിയിരുന്നു. പൊലീസും ആർ.ഡി.ഒയും നിർദേശിച്ച പ്രകാരമുള്ള സൗകര്യം പാനൂർ ജമാഅത്ത് കമ്മിറ്റി ഒരുക്കി. 2015 നവംബർ 15-നാണ് മുഹമ്മദ് മുസ്തഫ മരിച്ചത്. apl POSTMORTAM 1, 2 കുഴിമാടത്തിൽനിന്ന്​ പുറത്തെടുത്ത മൃതദേഹം ഡോക്ടർമാർ പരിശോധന നടത്തുന്നു AP53 muhammed musthafa മുഹമ്മദ്​ മുസ്​തഫ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story